Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ ക്രിമിനലുകള്‍ ഓരോ ദിവസവും പുതിയ കെണികളുമായി എത്തുകയാണ്. അക്കൗണ്ടിൽ വന്ന തുക കണ്ട് വീഴരുത്!; പുതിയ തട്ടിപ്പ്, മുന്നറിയിപ്പ്


ഉപഭോക്താക്കളുടെ പണം തട്ടുന്നതിന് സൈബര്‍ ക്രിമിനലുകള്‍ ഓരോ ദിവസവും പുതിയ കെണികളുമായി എത്തുകയാണ്. ഇപ്പോള്‍ യുപിഐയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയ തുക നിക്ഷേപിച്ചാണ് തട്ടിപ്പ്. ഇതില്‍ വീഴരുതെന്നും അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയ തുക നിക്ഷേപിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയതായുള്ള നോട്ടിഫിക്കേഷനാണ് പിന്നീട് വരിക. എവിടെ നിന്നാണ് പണം ക്രെഡിറ്റ് ആയത് എന്ന് അറിയാന്‍ ഉപഭോക്താവ് യുപിഐ പേയ്‌മെന്റ് ആപ്പ് പരിശോധിക്കും. പണം അക്കൗണ്ടില്‍ വന്ന കാര്യം ഉപഭോക്താവിന്റെ ശ്രദ്ധയില്‍പ്പെട്ടു എന്ന് അറിയുന്നതോടെയാണ് സൈബര്‍ ക്രിമിനലുകള്‍ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

ഉടന്‍ തന്നെ സൈബര്‍ തട്ടിപ്പുകാര്‍ ‘Collect Money request’ അയക്കും. വാലിഡേഷനായി ഉപഭോക്താവ് യുപിഐ പിന്‍ നല്‍കുന്നതോടെയാണ് തട്ടിപ്പില്‍ വീഴുന്നത്. ഈ വാലിഡേഷന്‍ ഒരു തട്ടിപ്പാണ്. യഥാര്‍ഥത്തില്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം ഡെബിറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ വാലിഡേഷന്‍ തട്ടിപ്പ്.

നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതികള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട് പൊലീസ് ആണ് മുന്നറിയിപ്പ് നല്‍കിയത്. അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് അപ്രതീക്ഷിത യുപിഐ പേയ്മെന്റുകള്‍ ലഭിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള രണ്ടു മാര്‍ഗങ്ങള്‍

1. ഇത്തരത്തില്‍ ഒരു ക്രെഡിറ്റ് അറിയിപ്പ് ലഭിക്കുകയാണെങ്കില്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന് മുമ്പ് 15-30 മിനിറ്റ് കാത്തിരിക്കുക. ഈ കാലതാമസം വഞ്ചനാപരമായ പിന്‍വലിക്കല്‍ അഭ്യര്‍ത്ഥനകളുടെ സമയം തീരാന്‍ സഹായിക്കും. പിന്‍ നമ്പര്‍ നല്‍കുന്നത് ഉപയോഗശൂന്യമാക്കാനും ഇതുവഴി സാധിക്കും.

2. അര മണിക്കൂര്‍ വരെ കാത്തിരിക്കുന്നത് സാധ്യമല്ലെങ്കില്‍, മനഃപൂര്‍വ്വം തെറ്റായ പിന്‍ നല്‍കുക. പെന്‍ഡിങ് ആയി കിടക്കുന്ന ഇടപാട് റിക്വസ്റ്റുകളെ ഈ പ്രവര്‍ത്തനം ഫലപ്രദമായി നിരസിക്കും.


Read Previous

ചേരി നിവാസികൾക്കെതിരായ കേസുകളെല്ലാം പിൻവലിക്കൂ, എന്നാൽ മത്സരിക്കില്ല; അമിത് ഷായെ വെല്ലുവിളിച്ച് കെജരിവാൾ

Read Next

കാനഡയുടെ പ്രധാനമന്ത്രിയാകാനും പാർലമെന്റിലേക്ക് മത്സരിക്കാനും ഇല്ല; നിലപാട് വ്യക്തമാക്കി അനിത ആനന്ദ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »