ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. 2023ലെ പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ചലച്ചിത്രത്തിന്റ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004ൽ പുരസ്കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.
2023ലെ പുരസ്കാരം ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ സമ്മാനിക്കും.
