Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദമ്മാം ഐ. സി. എഫിന് പുതിയ നേതൃത്വം


ദമ്മാം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷണൽ തലത്തിൽ ‘തല ഉയർത്തി നിൽക്കാം’ എന്ന ക്യാപ്ഷനിൽ നടത്തിവരുന്ന മെംബർഷിപ്‌ കാമ്പയിനിന്റെ ഭാഗമായി ദമ്മാം റീജിയ നിലിന് 2025-2026 വർഷത്തേക്ക്‌ പുതിയ നേതൃത്വം നിലവിൽ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തിൽ നടന്ന വാർഷിക കൗൺസിൽ ഐസിഎഫ് ഇന്റർനാഷണൽ പബ്ലിക്കേഷൻ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്‌ഘാടനം ചെയ്തു,

സെൻട്രൽ ദാഇ മുഹമ്മദ് അമാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ എന്നിവർ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി. അഷ്‌റഫ് പട്ടുവം, അൻവർ കളറോഡ്, അബ്ദുന്നാസർ മസ്താൻമുക്ക് , റാഷിദ് കോഴിക്കോട് എന്നിവർ അനുമോദന പ്രഭാഷണം നടത്തി. സെൻട്രൽ പ്രെസിഡെന്റ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാൻസ്‌ സെക്രട്ടറി അഹ്‌മദ്‌ നിസാമി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ് അഹ്‌മദ്‌ നിസാമി, ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല, ഫിനാൻസ് സെക്രട്ടറി സക്കീർ ഹുസൈൻ മാന്നാർ, ഡെപ്യൂട്ടി പ്രസിഡന്റുമാർ ശംസുദ്ദീൻ സഅദി, സലിം സഅദി, സിദ്ദിഖ് സഖാഫി ഉറുമി. വിവിധ ഡയറക്ടറേറ്റുകളുടെ സെക്രട്ടറിമാർ; മുനീർ തോട്ടട (സംഘടന & ട്രെയിനിങ്), ജാഫർ സാദിഖ് (അഡ്മിൻ & ഐടി). മുസ്തഫ മുക്കൂട് (പിആർ & മീഡിയ), അബ്ദുൽമജീദ് ചങ്ങനാശ്ശേരി (തസ്കിയ്യ), അൻവർ തഴവ (വുമൺ എംപവർമെൻറ്), അഷ്‌റഫ് ചാപ്പനങ്ങാടി(ഹാർമണി & എമിനെൻസ്), ഹംസ സഅദി (നോളേജ്), അർഷദ് എടയന്നൂർ (മോറൽ എഡ്യൂക്കേഷൻ), അഹ്‌മദ്‌ തോട്ടട (വെൽഫയർ & സർവീസ്), അബ്ദുൽഖാദർ സഅദി കൊറ്റുമ്പ (പബ്ലിക്കേഷൻ), ഹസൻ സഖാഫി ചിയ്യൂർ (എക്കണോമിക്സ്). രണ്ടുമാസമായി നടത്തിവരുന്ന റീ-കണക്ടിൻറെ ഭാഗമായി 34 യൂണിറ്റുകളുടെയും 7 ഡിവിഷനുകളുടെയും പുനഃസംഘടയ്ക്ക് ശേഷമാണ് പുതിയ റീജിയണൽ കമ്മിറ്റി നിലവിൽ വന്നത്.


Read Previous

എയർടെൽ, ജിയോ – സ്റ്റാർലിങ്ക് കരാറിന് പിന്നിൽ മോദി’; ലക്ഷ്യം ട്രംപ് എന്ന് കോൺഗ്രസ്

Read Next

കേളി ഹോത്ത യൂണിറ്റ് ഇഫ്താര്‍ സംഗമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »