
ദമാം: ദമാം ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി ഹബീബ് ഏലംകുളത്തെ (ദ മലയാളം ന്യൂസ് യും, ജനറല്‍ സെക്രട്ടറിയായി നൗഷാദ് ഇരിക്കൂറി (മീഡിയ വൺ) നെയും ട്രഷറായി പ്രവീണ്‍ വല്ലത്തി (കൈരളി ടി.വി)നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി സാജിദ് ആറാട്ടുപുഴയെയും ജോയിന്‍റ് സെക്രട്ടറിയായി റഫീഖ് ചെമ്പോത്തറയെയും തിരഞ്ഞെടുത്തു. മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.
മുന്‍ പ്രസിഡന്‍റ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവാസികളായ യുവാക്കൾക്കിടയിൽ വര്‍ധിച്ചു വരുന്ന മയക്ക് മരുന്ന് ഉപയോഗത്തില്‍ ഫോറം ആശങ്ക രേഖപ്പെടുത്തി. രക്ഷിതാക്കളും, വിദ്യാലയങ്ങളും, അധ്യാപകരും, പൊതു സമൂഹവും ലഹരിക്കെതിരെ ജാഗ്രത പുലര്‍ത്തണം. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ലഹരിക്കെതിരെ സാധ്യമായ എല്ലാ മുന്നേറ്റങ്ങളും സാധ്യമാക്കണമെന്നും മീഡിയാ ഫോറം ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. മുജീബ്, സുബൈര്‍, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.