Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശൈത്യകാലത്തെ നേരിടാൻ മരുഭൂമിയിലെ തൊഴിലാളികൾക്ക് കനിവിന്റെ ചൂടൊരുക്കി ദമാം കോട്ടയം ഒ.ഐ.സി.സി


ദമാം: വരുംദിനങ്ങളിൽ സൗദിയിൽ ശൈത്യം തീവ്രമാകുമെന്നിരിക്കെ മരുഭൂമിയിൽ അതികഠിനമാകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തൊഴിലാളികൾക്ക് ദമാം ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റി സഹായമെത്തിച്ചു. കിലോമീറ്ററുകൾക്കപ്പുറം മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആടുകളെയും, ഒട്ടകങ്ങളെയും മേയിച്ച് മസ്‌റകളിലും, ഷെഡ്ഡുകളിലും കഴിയുന്ന തൊഴിലാളികൾക്ക് കമ്പിളിവസ്ത്രങ്ങളും, പുതപ്പും മറ്റു പ്രതിരോധവസ്തുക്കളും ജില്ലാ കമ്മിറ്റി വിതരണം ചെയ്തു.

മരം കൊണ്ടുണ്ടാക്കിയ താൽക്കാലിക ഷെഡ്ഡുകളിലും മസ്‌റകളിലും കൃഷിയിടങ്ങ ളിലും കഴിയുന്ന മനുഷ്യജീവനുകൾക്ക് തണുപ്പിന്റെ കാഠിന്യം താങ്ങുക ദുസ്സഹ മാകും. ഇത് മുന്നിൽ കണ്ടു കൊണ്ടാണ് മരുഭൂവിലെ തണുത്തുറയുന്ന ദിനങ്ങളെ പ്രതിരോധിക്കാൻ കമ്പിളി നിർമിതമായ വസ്തുക്കളുമായി ജില്ലാ കമ്മിറ്റി മുന്നിട്ടിറ ങ്ങിയത്. വളരെ പരിമിതമായ സൗകര്യങ്ങളോടെ, മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ കഴിയുന്ന സഹജീവികളിൽ ഇത്രയും പേർക്കെങ്കിലും കനിവിന്റെ കരുതൽ നൽകാനായതിൽ കമ്മിറ്റിയംഗങ്ങൾ സന്തോഷം പങ്കുവെച്ചു.

വരുംവർഷങ്ങളിലും കൂടുതൽ ആളുകളിലേക്ക് ഈ സഹായമെത്തിക്കാൻ ജില്ലാ കമ്മിറ്റി ശ്രദ്ധിക്കുമെന്ന് അവർ അറിയിച്ചു. ദമാം ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനു പുരുഷോത്തമൻ, ജനറൽ സെക്രട്ടറി ജോസ്സൻ ജോർജ്ജ്, വൈസ് പ്രസിഡന്റുമാരായ ജോയ് തോമസ്, മാക്‌സ്മില്ല്യൻ, സെക്രട്ടറിമാരായ സജി വർഗീസ്, ഷാനവാസ് ഖാൻ, റീജണൽ പ്രതിനിധി ഡോക്ടർ സിന്ധു ബിനു, നിർവാഹക സമിതിയംഗം മോൻസി മാത്യു എന്നിവരാണ് ഈ കാരുണ്ണ്യപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


Read Previous

ജിദ്ദ ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റിക്ക് നവ നേതൃത്വം

Read Next

മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരണപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »