ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശ്ശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് തൃശൂർ പ്രീമിയർ ലീഗ് സീസൺ 6 വ്യാഴം വെള്ളി ദിവസങ്ങളിൽ ഗുക്ക സ്റ്റേഡിയത്തിൽ വെച്ച് നടന്നു വാശിയേറിയ മത്സരത്തിൽ യുണൈറ്റഡ് സ്ട്രൈ ക്കേഴ്സ് അഴിക്കോടിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ സൂപ്പർ സ്ട്രൈക്കേഴ്സ് ജേതാക്കളായി സെമിഫൈനലിൽ

ഫ്ളീറ്റ്ലൈൻ ഐ ജെ കെ വാരിയേഴ്സ്, ഗൾഫ് റോക്ക് സ്മാഷേഴ്സ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത് സൂപ്പർ സ്ട്രൈക്കേഴ്സിലെ നൗഷാദ് മാൻ ഓഫ് ദ മാച്ച് ആയും, ഫ്ളീറ്റ് ലൈൻ ഐ. ജെ. കെ. വാരിയേഴ്സിലെ ഷിന്റോ, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺ നേടിയ താരമായി യുണൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട് താരം ഷറഫുദ്ദീൻ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി, മികച്ച വിക്കറ്റ് കീപ്പറായി രമേഷ് എസ് .എസ് .ടി വിജയികൾക്കുള്ള ട്രോഫികൾ ഫ്ളീറ്റ് ലൈൻ എംഡി ടൈസൺ ഇല്ലിക്കൽ ഈസ്റ്റേൺ ഡേട്ട്സ് എം ടി

മുഹമ്മദ് നാസർ, നാട്ടിൽ നിന്നും അതിഥിയായി എത്തിയ ഇന്ത്യൻ സ്ട്രീറ്റ് ബോൾ ക്രികറ്റ് താരങ്ങളായ മൻസൂർ, വിവേക് മോഹൻ, എന്നിവർ സമ്മാനിച്ചു വിജയികൾക്ക് നൽകിയ ക്യാഷ് പ്രൈസ് തൃശ്ശൂർ നാട്ടുകൂട്ടം നിർമിച്ച് നൽകുന്ന ഭവന പദ്ധതിയിലേക്ക് നൽകുന്നതായി ഇരു ടീമുകളുടെയും ടീം ഓണർമാർ അറിയിച്ചു ജവഹർ, അഡ്വ. ഇസ്മായിൽ, വിജോ വിൻസെൻ്റ്, ജാസിം നാസർ,താജു അയ്യാരിൽ, കൃഷ്ണദാസ്, വിപിൻ ഭാസ്കർ, അബിൻഷാ, ഷൈൻ രാജ്, ഹമീദ് കണിച്ചാട്ടിൽ ഫൈസൽഅബൂബക്കർ , നൗഷാദ്, മമ്മു ഇരിഞ്ഞാലക്കുട, റഫീഖ് വടക്കാഞ്ചേരി, രാഹുൽ ,ഷാന്റോ ചെറിയാൻ, അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി ആറ് ടീമുകളിലായി സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള തൃശ്ശൂർ നിവാസികളായ നുറോളം കളിക്കാർ രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ പങ്കെടുത്തു.
