Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൈതൃക നഗരത്തിലെ ദറഇയ അരീന പദ്ധതി: 74,000 ചതുരശ്ര മീറ്റർ വിസ്തൃതി, നിർമാണത്തിന് 575 കോടി റിയാലിന്‍റെ കരാറായി


റിയാദ്: സൗദി അറേബ്യയുടെ പ്രഥമ തലസ്ഥാനമായ പൈതൃക നഗരത്തിലെ ‘ദറഇയ അരീന’ പദ്ധതി നിർമാണത്തിനായി 575 കോടി റിയാലിന്‍റെ കരാർ. ചൈനീസ് ഹാർബർ എൻജിനീയറിങ് കോർപ്പറേഷനുമായാണ് ദറഇയ ഹോൾഡിങ് കമ്പനി നിർമ്മാണ കരാർ ഒപ്പുവെച്ചത്. ദറഇയ അരീന കെട്ടിടം, മൂന്ന് വിവിധോദേശ ഓഫീസ് കെട്ടിടങ്ങൾ, ഒരു പാർക്കിങ് സ്ഥലം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ദറഇയ അരീന പദ്ധതിയുടെ ആകെ വിസ്തീർണം 74,000 ചതുരശ്ര മീറ്റർ ആണ്.

വിവിധ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്‌തിരി ക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷി ക്കുന്ന, 20,000 കാണികളെ ഉൾക്കൊള്ളുന്ന സാംസ്കാരിക നഗരിയാണ് ഒരുങ്ങൂന്നത്. സംഗീത കച്ചേരികൾ, കായിക പരിപാടികൾ, ഇ-സ്പോർട്സ് മത്സരങ്ങൾ, വിവിധ പ്രദർശനങ്ങൾ എന്നിവ ഇവിടെ ഒരുക്കും.

ആഗോള വാസ്തുവിദ്യാ സ്ഥാപനമായ എച്ച്‌.കെ.എസ് ഇൻ‌കോർപ്പറേറ്റഡ് നടപ്പാക്കിയ ദറഇയ അരീനയുടെ രൂപകൽപ്പന ദറഇയെ ചുറ്റിപ്പറ്റിയുള്ള പ്രകൃതിദത്ത ഭൂമിശാസ്ത്ര രൂപങ്ങളിൽനിന്ന് പ്രചോദനം ഉൾ ക്കൊണ്ടാണ്. അതോടൊപ്പം പരമ്പരാഗത നജ്ദി വാസ്തുവിദ്യാ ഘടകങ്ങൾ സംരക്ഷിച്ചുകൊണ്ട് ആധി കാരിക പൈതൃകവും ഭാവി നവീകരണവും സമന്വയിപ്പിച്ചാണ് അരീന നിർമിക്കുന്നത്. ജീവിത നിലവാരം ഉയർത്തുന്നതിനായി പദ്ധതി താമസക്കാർക്കും സന്ദർശകർക്കും സംയോജിത ഇടങ്ങൾ ഒരുക്കി നൽകും. സമൂഹ ഇടപെടലിനെ പിന്തുണക്കുകയും ക്ഷേമ നിലവാരം ഉയർത്തുകയും ചെയ്യും.

ഏകദേശം 114,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതുമായ മൂന്ന് ബഹു-ഉപയോഗ ഓഫീസ് കെട്ടിടങ്ങളുടെ വികസനവും ദറഇയ അരീനയുടെയും അനുബന്ധ ഓഫീസ് സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പിന്തുണക്കുന്നതിനായി 4000 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. രാജ്യത്തെ കലയുടെയും സംസ്കാരത്തിെൻറയും ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന നൽകുന്ന ഒരു വ്യതിരിക്ത സാംസ്കാരിക നാഴികക്കല്ലായിരിക്കും ദറഇയ അരീനയെന്ന് ദറഇയ ഗേറ്റ് ഡെവലപ്‌മെൻറ് കമ്പനി ഗ്രൂപ്പ് സി.ഇ.ഒ ജെറി ഇൻസെറില്ലോ പറഞ്ഞു.


Read Previous

പൊതുപരിപാടിക്കിടെ വെടിവെപ്പ്, സൗദി യുവാവ് അറസ്റ്റില്‍

Read Next

മകനരികെ കണ്ണിമ ചിമ്മാതെ അമ്മ; കണ്ണീര്‍ക്കടലായി കേരളം; മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »