ദാസൻ കൃഷ്ണനും, അലവിക്കും കേളി യാത്രയയപ്പ് നൽകി


റിയാദ് : കേളി മലാസ് ഏരിയ ജരീർ യൂണിറ്റ് പ്രസിഡന്റ് ദാസൻ കൃഷ്‌ണൻ, വൈസ് പ്രസിഡന്റ് അലവി എന്നിവർക്ക് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ദാസന്‍ 19വർഷമായി കേളി അംഗമാണ്, തൃശ്ശൂർ സ്വദേശിയായ അലവി 4വർഷമായി കേളി അംഗമാണ്.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങിൽ മലാസ് ഏരിയ വൈസ് പ്രസിഡന്റും ജരീർ യുണിറ്റ് എക്സിക്യുട്ടീവ് അംഗവുമായ മുകുന്ദൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സുജിത്ത് വി.എം സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കെ.പി.എം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, കേളി സെക്രട്ടേറിയേറ്റ് അംഗവും മലാസ് എരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, മലാസ് ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശ്ശി, ജോയിന്റ് സെക്രട്ടറി നിസാം, മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജവാദ്, ഇ.കെ രാജീവൻ, ജരീർ യുണിറ്റ് ജോയിന്റ് സെക്രട്ടറി ഫൈസൽ കൊണ്ടോട്ടി, എക്സിക്യുട്ടീവ് അംഗം റിജോഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ദാസൻ കൃഷ്‌ണനുള്ള ഉപഹാരം ജരീർ യുണിറ്റ് സെക്രട്ടറി സുജിത്തും, അലവിക്കുള്ള ഉപഹാരം യൂണിറ്റ് ട്രഷറർ ബിജിത്ത് കേശവനും കൈമാറി. മലാസ് ഏരിയയിലെ വിവിധ യൂണിറ്റ് അംഗങ്ങള്‍ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. ദാസൻ കൃഷ്ണനും, അലവിയും യത്രയയപ്പിന് നന്ദി പറഞ്ഞു.


Read Previous

തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ സൗദി തല രജിസ്‌ട്രേഷൻ ആരംഭിച്ചു.

Read Next

വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ് പ്രചാരണ സംഗമം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »