Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡാറ്റ അമേരിക്കയ്ക്ക് വിറ്റു, പ്രധാനമന്ത്രി കീഴടങ്ങി! ടീ ഷർട്ട് കണ്ടെടുക്കാൻ ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്യണോ?” പൊലീസിനെ പഞ്ഞിക്കിട്ട് അഭിഭാഷകൻ; ഡൽഹിയിൽ നാടകീയ രംഗങ്ങൾ!


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ഇന്നലെ രാത്രിയാണ് ഉദയ് ഭാനു ചിബിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ 9 മണിയോടെയാണ് ചിബിന്റെ അറസ്റ്റ് ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ സൂത്രധാരന്‍ ഉദയ് ഭാനു ചിബ് ആണെന്നാണ് പൊലീസ് ആരോപിക്കുന്നത്.

ഉദയ് ഭാനു ചിബ് മൊബൈല്‍ ഫോണിന്റെ പാസ് വേര്‍ഡ് നല്‍കിയിട്ടില്ല. പ്രതിഷേധക്കാരുടെ ടീ ഷര്‍ട്ട് കണ്ടെടുക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഉദയ് ബാനു ചിബിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതു ണ്ടെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക രുടെ ടീ ഷര്‍ട്ട് കണ്ടെടുക്കാന്‍ വേണ്ടി, സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷനെ അറസ്റ്റ് ചെയ്യുന്നത് ബാലിശമാണെന്ന് ചിബിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഉഭയ് ഭാനു ചിബ് വ്യക്തമാക്കിയിട്ടുള്ളതാണ്. രണ്ടു തവണ പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തുവെന്നും ഉദയ് ഭാനുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ക്രിമിനല്‍ ഗൂഢാലോചന, പൊതുപ്രവര്‍ത്തകനെ സ്വമേധയാ ഉപദ്രവിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഒരു പൊതുപ്രവര്‍ത്തകനെ തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഉദയ് ഭാനുവിനെതിരെ ചുമത്തിയിട്ടുള്ളത്.

എഐ ഉച്ചകോടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. യൂത്ത്‌കോണ്‍ഗ്രസ് അധ്യക്ഷന്റെ അറസ്റ്റോടെ പ്രധാനമന്ത്രിയുടെ ബ്ലാക്ക്‌മെയില്‍ വ്യക്തമായെന്ന് കോണ്‍ ഗ്രസ് വക്താവ് പവന്‍ ഖേര പ്രതികരിച്ചു. പ്രധാനമന്ത്രി അമേരിക്കക്ക് കീഴടങ്ങി. സ്വകാര്യ സര്‍വകലാശാലയുടെ പേരില്‍ ഉച്ചകോടി നാറിക്കഴിഞ്ഞുവെന്നും പവന്‍ ഖേര പറഞ്ഞു.

ഡല്‍ഹി പൊലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അപലപിച്ചു. സമാധാനപരമായ പ്രതിഷേധം നമ്മുടെ ചരിത്രപരമായ പൈതൃകമാണ്. അത് നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതും ഓരോ ഇന്ത്യക്കാരന്റെയും ജനാധിപത്യ അവകാശവുമാണ്.’കോംപ്രമൈസ്ഡ് പ്രധാനമന്ത്രി’ക്കെതിരെ രാജ്യതാല്‍പ്പര്യത്തിനായി നിര്‍ഭയമായി ശബ്ദമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസിലെ പ്രവര്‍ത്തകരെ ഓര്‍ത്ത് അഭിമാനിക്കുന്നു.

അമേരിക്കയുമായുള്ള വ്യാപാര കരാറിനായി രാജ്യ താല്‍പ്പര്യങ്ങള്‍ ബലി കഴിച്ചു. ഈ കരാര്‍ നമ്മുടെ കര്‍ഷകരെയും തുണി വ്യവസായത്തെയും ദോഷകരമായി ബാധിക്കും. നമ്മുടെ ഡാറ്റ അമേരിക്കയ്ക്ക് കൈമാറ്റം ചെയ്യപ്പെടും. ഈ സത്യം രാജ്യത്തിന് മുന്നില്‍ കൊണ്ടുവന്നതിന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത് സ്വേച്ഛാധിപത്യ പ്രവണതകളു ടെയും ഭീരുത്വത്തിന്റെയും തെളിവാണ്. സത്യത്തിന് നേരെ കണ്ണാടി പിടിക്കുന്നത് ഒരു കുറ്റകൃത്യമല്ല, അത് ദേശസ്നേഹമാണ്. ഭയപ്പെടേണ്ട – സത്യവും ഭരണഘടനയും നമ്മോടൊപ്പമുണ്ട്. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.


Read Previous

“ശബരിമലയിൽ ഇനി വല്ല സ്വർണ്ണവും ബാക്കിയുണ്ടോ?” സുപ്രീംകോടതിയുടെ ചോദ്യം കേട്ട് ഞെട്ടി കേരളം!

Read Next

ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’; ചരിത്രപരമായ മാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »