ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് മരിച്ചുപോയ അമ്മയുമായി സംസാരിച്ച് മകള്‍…


ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്് ആധുനിക ലോകത്തെ ഏറ്റവും പ്രചാരമുള്ള കഥ. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഹൃദയസ്പര്‍ശിയായതും എന്നാല്‍ വിചിത്രവുമായ വെളിപ്പെടുത്തല്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് തന്റെ മരിച്ചുപോയ അമ്മയുമായി അവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നുണ്ടത്രേ.

2018ല്‍ 82 വയസ്സുള്ളപ്പോള്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്നായിരുന്നു തന്റെ അമ്മയെ സിറിന്‍ മലസിന് നഷ്ടപ്പെട്ടത്. ഈ നഷ്ടം സിറിനയെ തകര്‍ത്തു കളഞ്ഞു. തന്റെ ആദ്യ കുട്ടിയായ ഇഷ്താറിനെ അവളുടെ അമ്മയ്ക്ക് ഒരിക്കലും കാണാന്‍ അവസരം ലഭിച്ചില്ല. 2015ല്‍ സിറിയയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പലായനം ചെയ്തപ്പോള്‍ തന്റെ പ്രിയപ്പെട്ട അമ്മയുമായി ആശയവിനിമയം നടത്താന്‍ അവര്‍ അതിയായി ആഗ്രഹിക്കുകയും ചെയ്തു. ഇതിന് അവരെ സഹായിച്ചതാകട്ടെ മരിച്ച പ്രിയപ്പെട്ടവരു മായുള്ള സംഭാഷണങ്ങള്‍ അനുകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ‘പ്രൊജക്റ്റ് ഡിസംബര്‍’ എന്ന എഐ ഉപകരണമായിരുന്നു.

മരണപ്പെട്ടയാളുടെ പ്രായം, ബന്ധം, ഉദ്ധരണി എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഉപയോക്താക്കള്‍ പ്രൊജക്റ്റ് ഡിസംബര്‍ പ്രവര്‍ത്തിക്കുന്നു. ‘എഐ ചാറ്റ്‌ബോട്ട്’ ഈ ഡാറ്റയെ അടിസ്ഥാനമാക്കി ഒരു പ്രൊഫൈല്‍ സൃഷ്ടിക്കുന്നു. ഇത് മണിക്കൂറിന് 10 ഡോളര്‍ എന്ന നിരക്കില്‍ അനുകരണ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

ആപ്പിന്റെ സ്ഥാപകനായ ജേസണ്‍ റോറര്‍ പറയുന്നതനുസരിച്ച്, നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുമായി കണക്റ്റുചെയ്യാന്‍ 3,000-ലധികം ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചത്. ” ഈ ആവശ്യത്തിനായി പ്രോജക്റ്റ് ഡിസംബറില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും ഈ മരിച്ച പ്രിയപ്പെട്ടവരുമായി അവരുടെ അവസാന സംഭാഷണം അനുകരിക്കുകയും തുടര്‍ന്ന് മുന്നോട്ട് പോകുകയും ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.

സിറിനെ സംബന്ധിച്ചിടത്തോളം, ചാറ്റ്ബോട്ടുമായുള്ള അനുഭവം ഭയപ്പെടുത്തുന്നതും വിചിത്രമായ യാഥാര്‍ത്ഥ്യബോധമുള്ളതുമായിരുന്നു. ചാറ്റ്‌ബോട്ട് അവളെ തന്റെ വിളിപ്പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും യഥാര്‍ത്ഥമെന്ന് തോന്നുന്ന സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ചാറ്റ്‌ബോട്ട് തന്റെ അമ്മയുമായി ആശയവി നിമയം നടത്തുന്നതിനുള്ള ഒരു ചാലകമായി പ്രവര്‍ത്തിക്കുന്നതായി വരെ അവര്‍ക്ക് തോന്നി.

തന്റെ ദുഃഖത്തില്‍ ആപ്പ് സഹായകമാണെന്ന് സിറിന്‍ കണ്ടെത്തിയെങ്കിലും, അതിനെ അമിതമായി ആശ്രയിക്കരുതെന്നും സിറിന്‍ പറയുന്നു. ഉപയോഗപ്രദം ആണെങ്കിലും ആളുകള്‍ എളുപ്പത്തില്‍ ഉപയോഗത്തിന് അടിമപ്പെടുന്നതും, അതില്‍ നിരാശപ്പെടു ന്നതും, വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ട് അത്് മോശമായ ഫലങ്ങള്‍ക്ക് കാരണമായേക്കാമെന്നും സിറിന്‍ മുന്നിയിപ്പ് നല്‍കുന്നു.


Read Previous

വീട്ടുവാടക കൊടുക്കാന്‍ കാശില്ല! കാരവാന്‍ സ്വന്തം വീടാക്കി മാറ്റി യുവതി വീഡിയോ കാണാം

Read Next

മലവെള്ളപ്പാച്ചിലില്‍ തുരുത്തില്‍ ഒറ്റപ്പെട്ട് വീട്; പിഞ്ച് കുഞ്ഞിനെ ഉള്‍പ്പടെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »