ദുബായ്: സയൻസ് ഓഫ് ഹാപ്പിനസ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സാമൂഹിക പ്രവർത്തകനും ഫോസിൽ ഗ്രുപ്പിന്റെ ചെയർമാനുമായ ഡോ. അബ്ദുസലാമിന് ദുബായ് സോഷ്യൽ മീഡിയ വിംഗ് കൂട്ടായ്മ സ്വീകരണം നൽകി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മൊമന്റോ നൽകി സംസാരിച്ചു. ഡോ. അബ്ദുസലാമിന്റെ സാമൂഹിക പ്രവർത്തനങ്ങളെയും സന്തോഷ ശാസ്ത്രത്തിലുള്ള ഗവേഷണങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ചടങ്ങിൽ ത്വൽഹത്ത് എടപ്പാൾ, ഷഫീൽ കണ്ണൂർ, ഷാഹിദ് മാണിക്കോത്ത്, മുന്ദിർ കല്പകഞ്ചേരി, റിയാസ് പപ്പൻ, ഹക്കിം വാഴക്കലയിൽ, ബഷീർ ബെല്ലോ, അസ്‌ലം പൂനൂർ, അനു ഫുഡി, നിഷാൻ, സമീർ മജ്ലിസ് തുടങ്ങിയവർ സംബന്ധിച്ചു.