തിരിച്ചറിയാനാകാതെ ഉറ്റവരുടെ മൃദേഹങ്ങൾ; ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവരും, പ്രവാസലോകവും


കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ പിലർച്ചെയുണ്ടായ തീപിടിത്തം അതിൻ്റെ വ്യാപ്തി മനസ്സിലാക്കുന്നത് ഒരുപാട് വൈകിയാണ്. ആദ്യം റിപ്പോർട്ട് ചെയ്തത് 35 മരണമാണ്. എന്നാൽ ഇപ്പോഴത് 50-ലേയ്ക്ക് ഉയർന്നു. ഇതിൽ 40-ൽ അധികം ഇന്ത്യ ക്കാരും ഉണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇതിൽ മലയാളികളുടെ എണ്ണവും ഞെട്ടിയ്ക്കുന്നതാണ്.

പുലർച്ചെ ഏകദേശം നാല് മണിയോടെയാണ് അപകടം ഉണ്ടായതന്നാണ് അധികൃ തർക്ക് ലഭിച്ച വിവരം. എല്ലാവരും ഉറക്കത്തിലായിരുന്നതിനാലാകാം മരണസംഖ്യ ഇത്രയേറെ ഉയരാൻ കാരണമായത്.തീപടർന്ന കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായാണ് അതികൃതർ വ്യക്തമാക്കുന്നത്. അടുക്കളയിൽ സൂക്ഷിച്ചരുന്ന ഗ്യാസ് സിലിണ്ടറുകളിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാധമിക വിവരം.

കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ വൈകും എന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തീപിടിത്തത്തിൽ പല രേഖകളും കത്തിനശിച്ചതിനാൽ കമ്പനി യുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന ഡേറ്റയെ അടിസ്ഥാനമാക്കിയാവാം ആളുകളുടെ വിവരം പുറത്തുവിടുക. മരിച്ചവരിൽ 21 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറി ഞ്ഞിട്ടുണ്ട്. ഇവരിൽ കൂടുതലും കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ളവരാണ്. വലിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ജീവൻ നിലനിർ ത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

ഇത്രയേറെ ആളുകളുടെ മരണത്തിനിടയാക്കിയ സംഭവത്തിന പിന്നിൽ അനാസ്ഥയു ണ്ടെന്നും അധികൃതർ ആരോപിക്കുന്നു. ഇതോടെ കെട്ടിടത്തിൻ്റെ ഉടമയെയും കെട്ടി ടത്തിൻ്റെ കാവൽക്കാരനെയും തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമയെയും പിടികൂടാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് പോലീസിന് ഉത്തരവിട്ടു. കെട്ടിടത്തിൽ അനുവദനീയമായതിനേക്കാൾ കൂടുതൽ ആളുകളെ താമസിച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഈ ദുരന്തത്തിന് പിന്നിൽ കമ്പനിയും കെട്ടിട ഉടമയുമാണെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് പറഞ്ഞു.വൻതോതിൽ തൊഴിലാളികൾ തിങ്ങിനിറയുന്ന ഇത്തരം നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും അധികൃതർ നിർദേശം നൽകി അഹമ്മദി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും അന്വേഷണത്തിന് റഫർ ചെയ്യാനും പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ ഉത്തരവിട്ടു.

    മരിച്ചവരിൽ 11 മലയാളികളെ തിരിച്ചറിഞ്ഞതായി സംസ്ഥാനസർക്കാർ പങ്കുവെച്ച പ്രസ്ഥാവനയിൽ പറയുന്നു. ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.

    നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം.  

    രക്ഷാപ്രവർത്തനത്തിനായി കുവൈത്തിലെ ഇന്ത്യൻ എംബസി ഒരു എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്: +965-65505246
     


    Read Previous

    നുണപരിശോധനയ്ക്ക് തയ്യാര്‍, മാതാപിതാക്കള്‍ തയ്യാറാണോ?; ഞാന്‍ സുരക്ഷിത’

    Read Next

    കുവൈറ്റിലെ തീപിടിത്ത ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

    Leave a Reply

    Your email address will not be published. Required fields are marked *

    Most Popular

    Translate »