ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിനെ തുടർന്ന് 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെയാണ് 25 പേരെ വിട്ടയച്ചത്. എംബസി ഉദ്യോഗസ്ഥർ ഒരു മണിക്കൂറിനുള്ളിൽ അവരെ കൊണ്ടുപോകാനുള്ള മുന്നൊരു ക്കങ്ങൾ നടത്തും. അതേസമയം 12 പൗരന്മാരെ വിട്ടയച്ചതായി സുരക്ഷാ വകുപ്പും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഇവരുടെ പേരും വിശദാംശങ്ങളും വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരാർ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന മൂന്ന് പലസ്തീനികളെ വീതം മോചിപ്പിക്കും. അതായത് ആകെ 150 പലസ്തീനികളെ മോചിപ്പിക്കും. ഹമാസ് വിട്ടയച്ച ബന്ദികളിൽ മൂന്ന് അമേരിക്കക്കാരും ഉൾപ്പെടും. ഇരുഭാഗത്തുനിന്നും കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രയേലി പൗരന്മാരെ മാത്രമല്ല ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളിലെയും പൗരന്മാർ ബന്ദിയാക്കപ്പെട്ടവരിൽ ഉൾപ്പെടും. ഒക്‌ടോബർ ഏഴിന് നടന്ന സംഗീതോത്സവത്തിൽ പങ്കെടുത്തവരാണ് ബന്ദികളാക്കിയവരിൽ ഏറെയും. പരിപാടിയിൽ പങ്കെടുക്കുന്ന സാധാരണക്കാരെ ഹമാസ് ബന്ദികളാക്കുക യായിരുന്നു. ബന്ദികളാക്കിയ പൗരന്മാരിൽ ഇസ്രായേലിന് പുറമെ അമേരിക്ക, തായ്‌ലൻഡ്, ജർമ്മനി, അർജന്റീന, ബ്രിട്ടൻ, ഫ്രാൻസ്, നെതർലൻഡ്‌സ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നുവെന്നാണ് വിവരം.
