പ്രിയ സഹോദരീസഹോദരൻമാരെ, ഈ വിജയം നിങ്ങളുടേത്; വയനാടിന്റെ ശബ്ദമാകും’; നന്ദി അറിയിച്ച് പ്രിയങ്ക


ന്യൂഡല്‍ഹി: ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ റെക്കോര്‍ഡ് വിജയം സമ്മാനിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ട്. ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടെതുമാണെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു.

പ്രിയപ്പെട്ട വയനാട്ടിലെ സഹോദരി, സഹോദരന്‍മാരെ എന്ന് സംബോധന ചെയ്താണ് പ്രിയങ്കയുടെ കുറിപ്പ് തുടങ്ങുന്നത്. ‘നിങ്ങള്‍ ഓരോരുത്തരും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതീയായ സന്തോഷമുണ്ട്. വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ട ങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകും’- പ്രിയങ്ക ഗാന്ധി കുറിപ്പില്‍ പറഞ്ഞു.

തനിക്ക് നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദി യുണ്ട്.തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധികം പ്രചാര ണത്തില്‍ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്‌നേഹവും നല്‍കി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരന്‍ രാഹുലും കൂടെ നിന്നു. എല്ലായ്‌പ്പോഴും തന്റെ വഴികാട്ടിയായ രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

2019ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തോടൊപ്പം എത്തിയില്ലെങ്കിലും രാഹുലിനേക്കാള്‍ മികച്ച പ്രകടനമാണ് പ്രിയങ്ക കാഴ്ചവെച്ചത്. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്കയുടെ വിജയം. മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ടുകള്‍ പ്രിയങ്കയ്ക്ക് ലഭിച്ചു. 2019-ല്‍ രാഹുലിന് 64.67 വോട്ടുകളാണ് ലഭിച്ചത്. പോളിങ് ശതമാനം കുറഞ്ഞിട്ടും രാഹുലിന് ലഭിച്ചതിലും വോട്ടുവിഹിതം പ്രിയങ്കയ്ക്ക് ലഭിച്ചു. ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ രാഹുലിന് ഒപ്പമെത്താനായി ല്ലെങ്കിലും രാഹുലിനേക്കാള്‍ മികച്ച പ്രകടം പ്രിയങ്ക കാഴ്ചവെച്ചന്നാണ് കണക്കുകള്‍ പറയുന്നത്. ഇടതുപക്ഷത്തിന്റെ സത്യന്‍ മെകേരി 2,11,407 വോട്ടുകള്‍ സ്വന്തമാക്കിയ പ്പോള്‍ ബിജെപിയുടെ നവ്യാ ഹരിദാസ് 1,09,939 വോട്ടുകള്‍ കരസ്ഥമാക്കി.


Read Previous

ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം, ഇത് വടകരയുടെ കൂടെ വിജയം’

Read Next

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ: ഇടതു സർക്കാരിന്റെ സംഘ്പരിവാർ പ്രീണനനയങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടി: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »