തിരുവനന്തപുരം: പിതാവ് ഉമ്മന്‍ചാണ്ടി രോഗാതുരനായി ആശുപത്രിയില്‍ കിടന്ന പ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്ക് ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മന്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്.

‘ഒരാളെ തിരിച്ചറിയുന്നത് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോഴാണ്. എന്റെ പിതാവിന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി അങ്ങ് എടുത്തത് ധീരമായ നിലപാടാണ്, അങ്ങയെ കാണാന്‍ ഞാന്‍ വന്നു. അപ്പോള്‍ അങ്ങ് എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറക്കില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ മറക്കില്ല.
എന്റെ അമ്മ എന്നോട് പറഞ്ഞു, എന്തുവന്നാലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളി ക്കണം എന്ന്. ഇവിടെ വന്നതിലൂടെ എത്രത്തോളം പ്രാധാന്യം ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ കള്‍ക്ക് നല്‍കുന്നുണ്ടെന്ന് മനസ്സിലാക്കാം. ഡോ. രവീന്ദ്രനാണ് എന്റെ പിതാവിനെ കുറെനാള്‍ ചികിത്സിച്ചത്. ഒരുദിവസം ഡോക്ടര്‍ എന്നെ വിളിച്ചു. മുഖ്യമന്ത്രി വിളിച്ച് ‘ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി. ഡോക്ട റിന്റെ ചികിത്സയില്‍ ഉമ്മന്‍ചാണ്ടി വളരെ മെച്ചപ്പെട്ടിരിക്കുന്നു’ എന്ന സന്തോഷം പ്രകടിപ്പിച്ച കാര്യമാണ് അദ്ദേഹം പറഞ്ഞത്.
വ്യക്തികളെന്ന നിലയില്‍ പരസ്പര ബഹുമാനം എന്താണെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്. 2022 ഒക്ടോബറില്‍ അദ്ദേഹം എന്റെ പിതാവിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ജീവിച്ചിരുന്നപ്പോള്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു അവര്‍’ – ചാണ്ടി ഉമ്മന്‍ പറഞ്ഞു.