കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശിക ളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്.

എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെ ന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അബ്ബാസിയയി ലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.