ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് എമ്പുരാന്‍. മാര്‍ച്ച് 27 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ആവുകയാണ്. വന്‍താരനിരയുമായി എത്തുന്ന ഈ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്.

മമ്മൂട്ടിയുടെ വാക്കുകള്‍
“എമ്പുരാന്‍റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഒരു ചരിത്ര വിജയം ആശംസി ക്കുന്നു! ലോകത്തിന്‍റെ അതിരുകൾ ഭേദിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന് മുഴുവൻ അഭിമാനം പകരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലും പൃഥ്വിയും, നിങ്ങൾക്കായി നിലകൊള്ളുന്നു”, മമ്മൂട്ടി കുറിച്ചു.
ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീഗോകുലം മൂവിസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മി ക്കുന്നത്. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് എമ്പുരാന്‍. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ആദ്യ പ്രദര്‍ശനം രാവിലെ ആറുമണിക്ക് തുടങ്ങും. ആഗോളതലത്തിലുള്ള തിയേറ്ററുകളില്‍ അവിടുത്തെ ടൈം സോണ്‍ അനുസരിച്ചായിരിക്കും പ്രദര്‍ശന സമയം ക്രമീകരിക്കുക.
മലയാളത്തിലെ ആദ്യത്തെ ഐമാക്‌സ് സിനിമയാണ് എമ്പുരാന്‍. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ്ങി ലൂടെ ചരിത്ര വിജയമാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ 62 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ റിലീസിന് മുന്‍പേ ലഭിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോര്‍ഡാണ് എമ്പുരാന്‍ സൃഷ്‌ടിച്ചിരിക്കുന്നത്. ആദ്യമായാണ് ബുക്ക് മൈ ഷോയിലൂടെ ഒരു ഇന്ത്യന്‍ സിനിമയുടെ ടിക്കറ്റ് ഇത്രയുമധികം വിറ്റു പോകുന്നത്. മാര്‍ച്ച് 21 മുതലാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത്.
ഹിന്ദി, തെലുഗ്,തമിഴ് എന്നി ഭാഷകളിലെ ചിത്രങ്ങള്‍ക്കുണ്ടായ റെക്കോര്‍ഡാണ് നിമിഷനേരം കൊണ്ട് എമ്പുരാന്‍ ഭേദിച്ചത്. ബുക്കിങ് ട്രെന്‍ഡിങ്ങില്‍ ഒരു മണിക്കൂര്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റതും എമ്പുരാന്‍റേത് മാത്രമാണ്.
