Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഓര്‍മ്മയില്‍ പ്രിയ ലീഡര്‍, കെ കരുണാകരന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 12 വയസ്; കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കിയ നേതാവ്; അസാധ്യ മായതിനെ സാധ്യമാക്കിയ ഇച്ഛാശക്തി.


കേരളത്തിന്റെ സ്വന്തം ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക്‌ 12 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും ‘ലീഡര്‍’ എന്ന വാക്കിനര്‍ഹനായത് അദ്ദേഹം മാത്രമാണ്. 12 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നത് അദ്ദേഹത്തി ന്റെ ജനകീയ ഇടപെടലുകള്‍ക്കും ഭരണമികവിനും ലഭിക്കന്ന അംഗീകാരമാണ്.

കെ. കരുണാകരനെക്കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും ഏകദേശധാരണ എല്ലാവര്‍ക്കുമുണ്ട്. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആദ്യതവണ 1977 മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയുള്ള ഒരുമാസവും 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ചു വരെ രണ്ടാംതവണയും. പിന്നീട് 1982 മേയ് മുതല്‍ 1987 വരെയും 1991 ജൂണ്‍ മുതല്‍ 1995 ജൂണ്‍ വരെയുമാണത്. കൂടാതെ, ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.) രൂപീകരി ക്കുകയും കേരളത്തില്‍ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ശക്തമായ മുന്നണിയാക്കി മാറ്റുകയും ചെയ്തു.

സമാനതകളില്ലാത്ത രാഷ്ട്രീയപ്പോരാളിയായിരുന്നു കെ.കരുണാകരന്‍. 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലം, തന്റെ മുപ്പതുകളിലും നാല്‍പ്പതുകളിലും നേട്ടങ്ങള്‍കൊയ്തും അതുപോലെ തിരിച്ചടിനേരിട്ടും കരുണാകരന്‍ നിറഞ്ഞുനില്‍ക്കുന്ന സമയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ തൃശ്ശൂരിലെ മാള മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കരുണാകരനെയാണ്. രാഷ്ട്രീയ നിരീക്ഷ കരെയാകെ ഞെട്ടിച്ചുകൊണ്ട് അന്ന് 47-കാരനായ കരുണാകരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. പിന്നീട് ഏഴുതവണ തുടര്‍ച്ചയായി മാളയില്‍ നിന്ന് ജയിച്ചുകയറി. 1967, 1970, 1977, 1980, 1982, 1987, 1991 എന്നീ വര്‍ഷങ്ങളില്‍ മാളയെ പ്രതിനിധാനം ചെയ്ത് അദ്ദേഹം നിയമസഭയിലെത്തി. ക്ഷീണാവസ്ഥയിലായിരുന്ന കോണ്‍ഗ്രസ്പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കി കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ ശക്തമായ സാന്നിധ്യമാക്കി

1967-ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. അന്ന് ആ സ്ഥാനമേറ്റെടുക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നത് ചുരുക്കം. വിശ്വസനീയമായ ശക്തികേന്ദ്രമായി അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനര്‍നിര്‍മ്മിച്ചു. തൊട്ടടുത്ത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. കേരളത്തിലും പാര്‍ട്ടി ഇല്ലാതാകുമെന്ന് പലരും കണക്കുകൂട്ടി. ദേശീയരാഷ്ട്രീ യത്തിലേക്ക് പ്രവേശിക്കാനുള്ള കെ. കരുണാകരന്റെ ശ്രമം എല്ലായ്പ്പോഴും വിജയംകണ്ടില്ല. ഒരു ചെറിയകാലം പാര്‍ലമെന്റില്‍ അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു.

കെ. കരുണാകരന് മുന്‍പും ശേഷവും കേരളത്തില്‍ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും തര്‍ക്കമില്ലാത്തവണ്ണം അദ്ദേഹം മാത്രം ‘ലീഡറായി’ മാറിയത് എന്തുകൊണ്ടാണ്. കേരളത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ചിന്തയും ഉണ്ടായിരുന്ന അദ്ദേഹം അത് പ്രാവര്‍ത്തികമാക്കി. ആരെയും ഭയക്കാതെയും പ്രീണിപ്പിക്കാതെയും സത്യസന്ധമായും ആത്മാര്‍ഥമായും നിഷ്പക്ഷമായും മുന്നോട്ട് പോയ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനും കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും അംഗീകാരം നല്‍കിയത്. അവ നടപ്പാക്കുകയും ചെയ്തു എന്നുള്ളതാണ് അതിലും പ്രധാനപ്പെട്ട കാര്യം. 1994-ല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കെ.കരുണാകരന്‍ ഒരു ധീരമായ നടപടിയെടുത്തു. നെടുമ്പാശ്ശേരിയില്‍ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ (സിയാല്‍) നിര്‍മാണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ചു.

ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഈ ആശയം നടപ്പാക്കാന്‍ പിന്നെയും പതിറ്റാണ്ടെടുത്തു. പൊതു-സ്വകാര്യ പങ്കാളിത്തതില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട വിമാനത്താ വളമായി സിയാല്‍ മാറി. ഇത് സാധ്യമാവില്ലെന്ന് വിമര്‍ശിച്ചവര്‍ ഒരുപാടുപേരുണ്ടായി രുന്നു. അതിനെയെല്ലാം കെ.കരുണാകരന്‍ മറികടന്നു. മറ്റാര്‍ക്കും ചെയ്യാനാവാത്ത ഒന്നായിരുന്നു അത്. വാസ്തവത്തില്‍ കെ.കരുണാകരന്‍ ‘ലീഡര്‍’ ആയി മാറിയത് അതോടെയാണ്.


Read Previous

ലഹരിക്കെതിരെ ഇരുട്ട് ഷോര്‍ട്ട് ഫിലിം

Read Next

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന പി ടിയില്ലാത്ത ഒരാണ്ട്, അനുസ്മരിച്ച് ഓ ഐ സി സി റിയാദ് ഇടുക്കി ജില്ലാകമ്മറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »