Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുട്ടികളിൽ പിടിപെട്ടാൽ മരണം ഉറപ്പ്, രക്ഷപ്പെടുന്നവരുടെ ശ്വാസകോശം ചുരുങ്ങും; മുൻകരുതൽ സ്വീകരിക്കാൻ അറിയേണ്ടത്


നവംബര്‍ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. ‘കുഞ്ഞുങ്ങളുടെ അതിജീവനം (child survival)’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉറപ്പു വരുത്തുയും ചെയ്യുന്നു.

ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്. പ്രധാനമായും വൈറസ്, ബാക്ടീരിയ, അല്ലെങ്കില്‍ ഫംഗസ്. ഇത് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നു. പ്രായമായവരില്‍ (55 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍) ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാദ്ധ്യത ചെറുപ്പക്കാരേക്കാള്‍ 13 മടങ്ങ് കൂടുതലാണ്.

ദൗര്‍ഭാഗ്യവശാല്‍, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണത്തിന് കാരണമായ പ്രധാന പകര്‍ച്ചവ്യാധിയായി ന്യുമോണിയ തുടരുന്നു. ഓരോ വര്‍ഷവും ഏകദേശം 2.5 ദശലക്ഷം പേർക്ക് ന്യുമോണിയ മൂലം ജീവന്‍ നഷ്ടപ്പെടുന്നു. മെഡിക്കല്‍ പുരോഗതികള്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെങ്കിലും ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഒരു മരണകാരണമായി തുടരുകയാണ്. പ്രത്യേകിച്ചും 2021ലെ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍.


ന്യൂമോണിയ സംബന്ധമായ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ ആയതിനാല്‍ ആരോഗ്യ പരിപാലന അസമത്വങ്ങളും ലോക ന്യുമോണിയ ദിനം ഉയര്‍ത്തിക്കാട്ടുന്നു. വാക്സിനുകള്‍, ആന്റിബയോട്ടിക്കുകള്‍, ഓക്സിജന്‍ തെറാപ്പി, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പോഷകാഹാരം തുടങ്ങിയ അവശ്യങ്ങളാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.


ന്യുമോണിയയുടെ ആഘാതം മരണനിരക്കിനും അപ്പുറമാണ്. രോഗം അതിജീവിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുക, ബുദ്ധി വികാസത്തിന് കാലതാമസം, ആവര്‍ത്തിച്ചുള്ള ശ്വസന അണുബാധകള്‍ എന്നീ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. കൂടാതെ, ന്യുമോണിയ ആരോഗ്യ പരിപാലന സംവിധാനങ്ങളില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നു. പ്രത്യേകിച്ച് ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍ കൂടാതെ രോഗ ബാധിത കുടുംബങ്ങളില്‍ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടും നേരിടേണ്ടതായി വരുന്നു.


Read Previous

വ്യോമസേന പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ‌് അത്ഭുതകരമായി രക്ഷപ്പെട്ടു

Read Next

‘പാർട്ടി അംഗത്വം പോലുമില്ലാത്തയാൾക്ക് സീറ്റ് നൽകി’; കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »