ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നിയമം ശക്തമാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബലാത്സംഗ കേസുകളില്‍ വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും. പത്ത് ദിവസത്തിനുള്ളില്‍ നിയമസഭാ സമ്മേളനം വിളിച്ച് നിയമം പാസാക്കുമെന്നും മമത പ്രഖ്യാപിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവക്കുന്ന രീതി ഗവര്‍ണര്‍ ഈ ബില്ലിലും തുടര്‍ന്നാല്‍ പ്രതിഷേധിക്കും. ബില്‍ പാസാക്കുന്നതുവരെ രാജ്ഭവന് മുന്നില്‍ സമരം ചെയ്യുമെന്നും മമത പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തിലാണ് മമത ഈ പ്രഖ്യാപനം നടത്തിയത്. ആര്‍ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തൂക്കി കൊല്ലണം. സര്‍ക്കാരിന് ഈ ഒരു നിലപാട് മാത്രമേയുള്ളൂ. പോലീസ് നടപടികളിലൊന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പോലീസ് കണ്ടെത്തിയതില്‍ കൂടുതലൊന്നും ഇതുവരെ സിബിഐ കണ്ടെത്തിയിട്ടില്ല. കൃത്യമായ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്നും മമത ആവശ്യപ്പെട്ടു.
ബിജെപി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത്. സംസ്ഥാനത്തെ അപമാനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് ബന്ദ് അടക്കം നടത്തുന്നതെന്നും മമത ആരോപിച്ചു. ബിജെപി ആഹ്വാനം ചെയ്ത് 12 മണിക്കൂര്‍ ബന്ദ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.