ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തലപ്പുഴ: കുടക് ജില്ലയിൽ നാലുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) കോടതി വധശിക്ഷ വിധിച്ചത്. വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജാണ് ശിക്ഷ വിധിച്ചത്. കൊലപാതകം നടന്ന് എട്ടരമാസത്തിനുള്ളിലാണ് അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ യാസിൻ അഹമ്മദാണ് ഹാജരായത്.

ഭാര്യ നാഗി, അവരുടെ മുൻബന്ധത്തിലെ മകൾ അഞ്ചുവയസുകാരിയായ കാവേരി, ഭാര്യയുടെ മുത്തച്ഛൻ കരിയ, മുത്തശ്ശി ഗൗരി എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാഗിയുടെ രണ്ടാം ഭർത്താവായ ഗിരീഷ് ഒരുവർഷമായി ഇവർക്കൊപ്പം താമസിച്ചു വരികയായിരുന്നു.
കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബെഗരു ബലങ്കാട് ഗ്രാമത്തിലെ ഗോത്രവർഗ കോളനിയിലാണ് കുടുംബം താമസിച്ചിരുന്നത്. കൃത്യം നടന്ന് പിറ്റേ ദിവസമാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്. ഉച്ചയായിട്ടും നാഗിയെയും ഗിരീഷിനെയും ജോലിക്ക് കാണാത്തതിൽ തൊഴിലാളികൾ തിരഞ്ഞെത്തിയപ്പോഴാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
