Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി; മനുതോമസിന് പൊലീസ് സംരക്ഷണം


കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയ മനുതോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വീടിനും വ്യാപാരസ്ഥാപന ങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി ഉള്‍പ്പടെ വന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കാനുള്ള തീരുമാനം. പാര്‍ട്ടി വിട്ടതിന് സിപിഎം നേതാവ് പി ജയരാജന്‍ മനുതോമസിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരുന്നു. അതിന് മനുതോമസ് സാമൂഹിക മാധ്യമത്തിലൂടെ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മനുതോമസിനെതിരെ വ്യാപകമായി വധഭീക്ഷണി സന്ദേശം ഉയര്‍ന്നത്.

ശുഹൈബ് വധക്കേസിലെയും സ്വര്‍ണക്കടത്ത് കേസിലെയും പ്രതി ആകാശ് തില്ല ങ്കേരി ഉള്‍പ്പടെ ഭീഷണി സന്ദേശവുമായി എത്തിയിരുന്നു. എന്തുവിളിച്ച് പറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ അധികനേരം വേണ്ടയെന്നായിരുന്നു ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് കമന്റ്. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ തീരുമാനം. തനിക്കോ വീടിനോ കച്ചവടസ്ഥാപനങ്ങള്‍ക്കോ സുരക്ഷ വേണ്ടെന്ന നിലപാടാണ് മനുതോമസിന്റേത്.


Read Previous

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

Read Next

നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »