ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് കൊല്ലത്തേക്കുള്ള പ്രതിരോധ കരാറിന് ധാരണ. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പെറ്റെ ഹെഗ്‌സേതും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇത് സംബന്ധിച്ച് പെന്‍റഗണ്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. രാജ്‌നാഥ് സിങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഹെഗ്‌സേതും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പെന്‍റഗണിന്‍റെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്.
ഇക്കൊല്ലം പിന്നീട് നടക്കുന്ന കൂടിക്കാഴ്‌ചയില്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പ് വയ്ക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയ്ക്ക് ഇനിയും നല്‍കാനുള്ള പ്രതിരോധ ഉപകരണങ്ങള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ വാണിജ്യ രംഗത്ത് കൂടുതല്‍ അടുക്കേണ്ടതിന്‍റെ ആവശ്യകതയും ചര്‍ച്ച ചെയ്‌തു. ദക്ഷിണേഷ്യയിലെ സുപ്രധാന പ്രതിരോധ പങ്കാളിയായാണ് ഇന്ത്യയെ അമേരിക്ക കണക്കാക്കുന്നതെന്നും ഹെഗ്സേത് വ്യക്തമാക്കി. 2025 ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തമായി നടത്തിയ പ്രസ്‌താവനയില്‍ ചില പ്രതിരോധ ലക്ഷ്യങ്ങള്‍ നേടുന്നതിനെക്കുറിച്ച് സൂചനയുണ്ടായിരുന്നു. ഇക്കാര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തു.
തേജസ് ലൈറ്റ് കോംപാക്‌ട് വിമാനത്തിനുള്ള ജിഇ എഫ് 404 എന്‍ജിനുകള്‍ എത്രയും വേഗം ഇന്ത്യയ്ക്ക് നല്‍കണമെന്ന് സിങ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് അറിയാവുന്ന വിഷയമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായുള്ള നിര്‍ദ്ദിഷ്‌ട കരാറിനും അന്തിമ രൂപം എത്രയും പെട്ടെന്ന് നല്‍കണമെന്നും സിങ് ആവശ്യപ്പെട്ടു. എഫ് 414ന്‍റെ ജെറ്റ് എന്‍ജിനുകള്‍ ഇന്ത്യയില്‍ സംയുക്തമായി നിര്‍മ്മിക്കാന്‍ അമേരിക്കയിലെ പ്രതിരോധ മേഖലയിലെ സുപ്രധാന കമ്പനിയായ ജിഇ എയറോസ്‌പേസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ജിഇ എയ്‌റോ സ്‌പേസ് എഫ് 404 എന്‍ജിനുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസം മൂലം തേജസ് മാര്‍ക്ക് ഐഎ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറുന്നതിനുള്ള സമയക്രമം പാലിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്‌റോട്ടിക്‌സിന് കഴിഞ്ഞില്ല.സൈനിക പരിശീലനം, സൈനിക അഭ്യാസങ്ങള്‍ മുതല് കവാണിദ്യ സഹകരണം വര്‍ദ്ധിപ്പിക്കല്‍ വരെ വിശാലമായ ചര്‍ച്ചകള്‍ പ്രതിരോധമേഖലയിലെ ദീര്‍ഘ കാല സഹകരണം ലക്ഷ്യമിട്ട് ഇരുവരും നടത്തി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമാകുന്ന എല്ലാ മേഖലകളിലുമുള്ള പങ്കാളിത്തം, പ്രതിരോധ വാണിജ്യ വിതരണ ശൃംഖലയുടെ ഏകീകരണം, കടത്തല്‍ പങ്കാളിത്തം, കൂടുതല്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍,. സമാനമനസ്‌കരായ മറ്റ് പങ്കാളികളു മായുള്ള സഹകരണം തുടങ്ങിയവയും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തുവെന്നു വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
