Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുകേഷിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍, വേട്ടക്കാര്‍ക്കൊപ്പമല്ല ഇടതു സര്‍ക്കാര്‍: ബിനോയ് വിശ്വം


കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ മലയാള സിനിമയിലെ വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടന്‍ മുകേഷിന്റെ കാര്യത്തില്‍ ഉചിത തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങ ളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടിതമായ ശക്തിയുടേയും പണക്കൊഴുപ്പിന്റെയും ആണ്‍കോയ്മയുടെയും പേരില്‍ തട്ടിക്കൂട്ടിയ അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയുടെ അന്തസിനും അഭിമാനത്തിനും സ്ത്രീ സംരക്ഷ ണത്തിനും ഉതകുന്ന ഒരു സംഘടന ഉണ്ടാകണം.

മുകേഷിനും നിയമം ബാധകമാണെന്ന് ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് ബിനോയ് വിശ്വം പറഞ്ഞു. 2013 ലെ ലളിത കുമാരി കേസ് വിധിയില്‍ പറയുന്നത് ഇതുപോലൊരു പരാതിയുണ്ടായാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പൊലീസിന്റെ കടമയാണെന്നാണ്. വേട്ടക്കാര്‍ ഇരകളെ അടക്കിവാഴുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. സിനിമയിലെ സ്ത്രീത്വം സംരക്ഷിക്കപ്പെടണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മുകേഷിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്.

മുകേഷിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സുരേഷ് ഗോപിയെയും ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി ഇപ്പോഴും ‘ഓര്‍മയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന അവസ്ഥയിലാണ്. അദ്ദേഹം ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണം. ചലച്ചിത്ര മേഖല വേട്ടക്കാര്‍ അഴിഞ്ഞാടുന്ന മേഖലയായി. ഡബ്ല്യുസിസി ഉണ്ടായ കാലംമുതല്‍ സിപിഐ അവര്‍ക്കൊപ്പമാണ്. അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണ്. ഈ സംഘടനയിലെ ചിലരാണ് മലയാളം കണ്ട ഏറ്റവും വലിയ നടനായ തിലകനെയും സംവിധായകനായ വിനയനെയും വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.


Read Previous

അമ്മ’ സംഘടനയെ തകര്‍ത്ത ദിവസം’; ഏറെ ഹൃദയ വേദന തോന്നിയ നിമിഷം’

Read Next

‘മുകേഷ് പറയുന്നത് പച്ചക്കള്ളം, പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല’ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും: നടി മിനു മുനീര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »