കോഴിക്കോട്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഷാജന്‍ സ്‌കറിയ മാപ്പുപറഞ്ഞു. വ്യാജവാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യൂസഫലി കഴിഞ്ഞ ദിവസം ഷാജന്‍ സ്‌കറിയക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ന

ഷ്ടപരിഹാരമായി പത്തുകോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. അതിനുപിന്നാലെയാണ് ഷാജന്‍ സ്‌കറിയ ഖേദം പ്രകടിപ്പിച്ചത്. താന്‍ ഒരു വ്യക്തി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യൂസഫലി ഭാര്യയെ വീണ്ടും വിവാഹം കഴിച്ചെന്ന് പറഞ്ഞതെന്നും അയാള്‍ നല്‍കിയ വിവരം തെറ്റായിരുന്നു. അക്കാര്യം തിരുത്തുകയാണെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു.