Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡൽഹി സ്‌ഫോടനം: വിശദ അന്വേഷണത്തിന് എൻഐഎയുടെ പത്തംഗ സംഘം, നേതൃത്വം നൽകുക എഡിജി വിജയ് സാക്കറെ


ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടത്തുക എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘം. പൊലീസിൽ നിന്നും എൻഐഎ അന്വേഷണം ഏറ്റെടുത്തു. വിജയ് സാക്കറെയ്‌ക്ക് പുറമേ ഒരു ഐജി, രണ്ട് ഡിഐജിമാർ,മൂന്ന് എസ്‌പിമാർ, ഡിഎസ്‌പിമാർ എന്നിവരടങ്ങുന്നതാണ് ടീം. ചെങ്കോട്ടയ്‌ക്ക് സമീപം കാറിൽ സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി ആണ് വൈറ്റ്‌കോളർ ഭീകരസംഘ തലവൻ എന്നാണ് അന്വേഷണ സംഘത്തിന് മനസിലായത്. ഇയാളടങ്ങുന്ന സംഘത്തിന് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദുമായുള്ള ബന്ധവും തെളിഞ്ഞു. സ്‌ഫോടന സമയത്തെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. സ്ഫോടനം നടന്നയുടൻ സിഗ്നലിലെ ക്യാമറ പ്രവർത്തനരഹിതമായി.

സ്‌ഫോടനത്തിന് മുൻപുള്ള ദിവസങ്ങളിലും ഡോ. ഉമർ നബി ഇവിടെ വന്നിരുന്നു എന്ന് തെളിഞ്ഞു. ഈ ദിവസങ്ങളിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ലഭിച്ച വിവിധ ദൃശ്യങ്ങളിൽ സ്‌ഫോടനത്തിനുപയോഗിച്ച കാറിന്റെ സാന്നിദ്ധ്യം ഉണ്ട്. ഫരീദാബാദിലും ഡൽഹിയിലും വലിയ ആക്രമണത്തിനാണ് വൈറ്റ്‌കോളർ ഭീകരസംഘം പദ്ധതിയിട്ടത്. 3200 കിലോ സ്‌ഫോടക വസ്‌തുക്കളാണ് ഭീകരർക്ക് ലഭിച്ചത്. ഇതുവരെ 2900 കിലോ സ്‌ഫോടക വസ്‌തുക്കളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് അന്വേഷണം എൻഐഎയ്‌‌ക്ക് കൈമാറിയത്. ജമ്മു കാശ്‌മീർ പൊലീസ്, ഡൽഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരിൽ നിന്ന് ജെയ്‌ഷെ മോഡ്യൂളുമായി ബന്ധപ്പെട്ട എല്ലാ കേസ് ഡയറികളും എൻഐഎ സംഘം ഏറ്റെടുക്കുമെന്നാണ് വിവരം. എൻഐഎ ഡിജി, ഐബി മേധാവി എന്നിവർ ഇന്ന് കേസിലെ അന്വേഷണ പുരോഗതി ചർച്ച ചെയ്യും. കൂടുതൽ ആളുകൾ സ്‌ഫോടന സംഘത്തിലുണ്ടെന്നാണ് എൻഐഎയ്‌ക്ക് ലഭിച്ച സൂചന.


Read Previous

‘ആ രംഗം ചിത്രീകരിച്ചതിന് ക്ഷമ ചോദിക്കുന്നു’; 36 വർഷങ്ങൾക്ക് ശേഷം പെൺകുട്ടിയോട് സംവിധായകന്റെ ക്ഷമാപണം

Read Next

ചായക്കപ്പ് വാങ്ങാൻ നിത അംബാനി പോയത് ശ്രീലങ്കയിൽ, വില മൂന്ന് ലക്ഷം; കാരണമിത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »