Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡൽഹി ഇനി പ്രചാരണ ചൂടിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു


ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. ജനുവരി 10ന് ആണ് വിജ്‌ഞാപനമിറങ്ങുക. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 18ന് സൂക്ഷ്‌മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 70 അംഗ ഡല്‍ഹി അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23-ന് അവസാനിക്കും.ഏകദേശം 1.55 കോടി വോട്ടർമാരാണ് ഡൽഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹരായുള്ളത്. ഇതിൽ 71.74 ലക്ഷം സ്‌ത്രീകളും 2 ലക്ഷത്തിലധികം കന്നി വോട്ടർമാരുമാണ്. 13,000 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക.

ഉത്തർപ്രദേശിലെ മിൽകിപൂർ നിയമസഭ സീറ്റിലേക്കും തമിഴ്‌നാട്ടിലെ ഈറോഡ് നിയമസഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി അഞ്ചിന് നടക്കും. ഫെബ്രുവരി എട്ടിനാണ് ഇവിടെയും വോട്ടെണ്ണൽ. കോൺഗ്രസിൻ്റെ സിറ്റിങ് എംഎൽഎയും മുതിർന്ന നേതാവുമായ ഇവികെഎസ് ഇളങ്കോവന്‍റെ നിര്യാണത്തെ തുടർന്നാണ് ഈറോഡില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.


Read Previous

ഹൃദയാഘാതം: ചാരുംമൂട് സ്വദേശി റിയാദിൽ നിര്യാതനായി

Read Next

തണുപ്പകറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടന്നുറങ്ങി; സൗദിയില്‍ പ്രതിശ്രുതവധുവും എട്ടു മാസം മാത്രം പ്രായമുള്ള പിഞ്ചുബാലികയും അടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »