ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിങ്ടണ്‍: ചൊവ്വാഴ്‌ച അമേരിക്കന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ കന്നി പ്രസംഗത്തിന് പ്രക്ഷുബ്ധമായ തുടക്കം. ട്രംപ് പ്രസംഗിക്കുന്നതിനിടെ ഒരു ഡെമോക്രാറ്റിക് നിയമസഭാംഗം കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്‌തതിനെ തുടർന്ന് അദ്ദേഹത്തെ സമ്മേളനത്തില്‍ നിന്ന് പുറത്താക്കി.
ടെക്‌സസിലെ മുതിർന്ന കോൺഗ്രസ് അംഗം ആൽ ഗ്രീൻ എഴുന്നേറ്റു നിന്ന് തന്‍റെ ഊന്നുവടി ഉയർത്തി ട്രംപിനെതിരെ ആക്രോശിച്ചു. ഇതിനെതിരെ റിപ്പബ്ലിക്കൻ പ്രതിനിധികള്‍ രംഗത്തെത്തി. തുടര്‍ന്ന് ആഫ്രിക്കൻ-അമേരിക്കൻ പാര്‍ലമെന്‍റംഗമായ അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കി. നവംബർ അഞ്ചിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പതിറ്റാണ്ടുകളായി കണ്ടിട്ടില്ലാത്ത ഒരു ജനവിധിയായിരുന്നു എന്ന് പറഞ്ഞായിരുന്നു രണ്ടാം വരവിലെ പാര്‍ലമെന്‍റിലെ തന്‍റെ കന്നി പ്രസംഗത്തിന് ട്രംപ് തുടക്കമിട്ടത്. ഉടന്‍ “നിങ്ങൾക്ക് മാൻഡേറ്റ് ഇല്ല,” ഡെമോക്രാറ്റിക് പ്രതിനിധി ആൽ ഗ്രീൻ എതിർത്തു. “യുഎസ്എ! യുഎസ്എ!” എന്ന മുദ്രാവാക്യങ്ങളുമായി റിപ്പബ്ലിക്കൻമാർ പെട്ടെന്ന് എഴുന്നേറ്റു.
തുടർന്ന് ഗ്രീനിനെ ഹൗസ് ചേംബറിൽ നിന്ന് പുറത്താക്കി. റിപ്പബ്ലിക്കൻ അംഗങ്ങൾ അദ്ദേഹത്തെ പുറത്താക്കിയപ്പോൾ ആഹ്ലാദപ്രകടനം നടത്തി, “പുറത്തുപോകൂ!” എന്നും നിയമനിർമ്മാതാവിനോട് “വിട!” എന്നും ആക്രോശിച്ചു. പൊലീസ് ട്രംപിനെ ചേംബറിൽ നിന്ന് പുറത്താക്കുന്നതിനുമുമ്പ് ഗ്രീൻ “സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാൻ നിങ്ങൾക്ക് അധികാരമില്ല!” എന്ന് വിളിച്ചുപറഞ്ഞു.
അതേസമയം ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നൂറ് ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നൊരു പ്രഖ്യാപനമാണ് ഇന്ന് ട്രംപിന്‍റെ കന്നി പ്രസംഗത്തിലുണ്ടായത്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും ഈടാക്കുന്ന ഉയർന്ന തീരുവകളെ വിമർശിച്ച ട്രംപ് ‘ഇത് അന്യായമാണെന്നും’ കുറ്റപ്പെടുത്തി.
ഏപ്രിൽ 2 മുതൽ ആരംഭിക്കുന്ന പരസ്‌പര താരിഫുകൾ ഈ രാജ്യങ്ങള്‍ക്കെതിരെ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ആ രാജ്യങ്ങൾ യുഎസ് കയറ്റുമതിയിൽ ചുമത്തുന്ന അതേ താരിഫ് തന്നെ തിരിച്ചു ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. “മറ്റ് രാജ്യങ്ങൾ പതിറ്റാണ്ടു കളായി നമുക്കെതിരെ താരിഫ് ചുമത്തുന്നു, ഇപ്പോൾ ആ രാജ്യങ്ങൾക്കെതിരെ തിരിച്ചും താരിഫ് ചുമത്തേണ്ട സമയമാണിത്. മറ്റുള്ള രാജ്യങ്ങള്‍ നമുക്കെതിരെ എത്ര തീരുവ ചുമത്തുന്നുവോ അതിനനു സരിച്ച് തിരിച്ചും നമ്മള്‍ അതേ തീരുവ അവര്‍ക്കെതിരെയും ചുമത്തും. ഇനി മറ്റ് രാജ്യങ്ങള്‍ അമേരി ക്കയെ അവരുടെ വിപണിയിൽ നിന്ന് അകറ്റി നിർത്താൻ പണേതര താരിഫുകൾ ചുമത്തിയാല്‍ അതേ നാണയത്തില്‍ നമ്മള്‍ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു.
അധികാരമേറ്റത്തിന് ശേഷമുള്ള ആറ് ആഴ്‌ചകൾക്കുള്ളിൽ യുഎസിന്‍റെ സാമ്പത്തിക, വിദേശ നയങ്ങളെ മാറ്റിമറിച്ച അദ്ദേഹത്തിന്‍റെ സമൂലമായ നടപടികളുടെ പരമ്പരയ്ക്കിടയിലാണ് ഈ പ്രസംഗം വരുന്നത് എന്നതും പ്രധാനമാണ്.
