ഗൾഫിൽ ട്രാവൽ, ടൂറിസം മേഖല വളരെ ശക്തം, കൂട്ടായ പ്രവര്‍ത്തനം മികച്ച നേട്ടങ്ങള്‍ നൽകും, സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി.


റിയാദ്: ടൂറിസം മേഖലയിൽ ഗൾഫ് രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കുന്നത് കൂടുതൽ ശക്തമായ ഫലങ്ങളും മികച്ച നേട്ടങ്ങളും നൽകുമെന്നും വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്നും ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി പറഞ്ഞു..

കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ സൗദിയിൽ ടൂറിസം മേഖല വരുമാനം 2,700 കോടി റിയാലായിരുവെന്ന് നിക്ഷേപ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇക്കാലയളവിൽ യു.എ.ഇയിൽ ടൂറിസം മേഖലാ വരുമാനം 1,900 കോടി ദിർഹം ആണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമും വെളിപ്പെടുത്തി.

2018 ലെ കണക്കുകൾ പ്രകാരം സൗദിയിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലാ സംഭാവന മൂന്നു ശതമാനമായിരുന്നു. 2030 ഓടെ ഇത് പത്തു ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഗൾഫിൽ ട്രാവൽ, ടൂറിസം മേഖല വളരെ ശക്തമാണ്. കൊറോണ മഹാമാരിക്കു മുമ്പ് ഈ മേഖലയിൽ ഉയർന്ന വളർച്ച കൈവരിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് സാധിച്ചു. 2019ൽ ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ ശരാശരി സംഭാവന 9.7 ശതമാനമായിരുന്നു.

കൊറോണ മഹാമാരി പ്രത്യാഘാതങ്ങളുടെ ഫലമായി 2021ൽ ഇത് ആറര ശതമാനമായി കുറഞ്ഞു. 2019 ൽ ആഗോള തലത്തിൽ വിനോദ സഞ്ചാര വ്യവസായ മേഖലാ വരുമാനത്തിന്റെ മൂന്നു ശതമാനം ഗൾഫ് രാജ്യങ്ങളുടെ വിഹിതമായിരുന്നു. ആ വർഷം മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന യു.എ.ഇയിൽ 11.7 ശതമാനവും സൗദിയിൽ 9.7 ശതമാനവുമായിരുന്നു. എന്നാൽ കൊറോണ മഹാമാരിക്കു ശേഷം ലോകത്തെ പ്രധാന ടൂറിസ്റ്റ് രാജ്യങ്ങളിൽ വിനോദ സഞ്ചാര വ്യവസായ മേഖലയുടെ പ്രകടനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. അതു കൊണ്ടു തന്നെ 2020, 2021 വർഷങ്ങളിലെ കണക്കുകൾ ടൂറിസം മേഖലാ പ്രകടനം പ്രതിഫലിപ്പിക്കുന്ന സൂചികയായി അവലംബിക്കാൻ കഴിയില്ലെന്നും ഹൈഫാ രാജകുമാരി പറഞ്ഞു.


Read Previous

കുവൈത്തില്‍ പ്രവാസി ഉപദേഷ്ടാക്കളുടെ കരാർ പുതുക്കേണ്ടെന്ന് ദേശീയ അസംബ്ലി യോ​ഗത്തി തീരുമാനം

Read Next

റിയാദ് സീസണ്‍: വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം, ആറു മണിക്ക് മുമ്പ് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »