Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും, വീണ്ടും പാസ് നല്‍കി വനംവകുപ്പിന്‍റെ കൊള്ള, 50 ലേറെ പാസുകള്‍ നല്‍കി , ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചതായി കണ്ടെത്തല്‍. രാഷ്ട്രിയ ഉദ്യോഗസ്ഥ ലോബിയുടെ അഴിഞ്ഞാട്ടം.


തിരുവനന്തപുരം : മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മുറിക്കാൻ പാസ് നൽകി വനം വകുപ്പ്. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനു വദിച്ചെന്നും ആയിര ത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് വനംവകുപ്പ് അന്വേഷണത്തിലെ കണ്ടെ ത്തൽ. ഉത്തരവ് റദ്ദാ ക്കിയിട്ടും അനുമതി നൽകിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്ത് കളിയുടെ വ്യക്തമായ തെളി വാണ്.

മുട്ടിലേത് അടക്കമുള്ള മരം മുറിയിൽ സർക്കാർ ഉയർത്തിയ പ്രധാന പ്രതിരോധം റവന്യു പ്രിൻസി പ്പിൽ സെക്രട്ടറി മരം മുറിക്കാൻ നൽകിയ ഉത്തരവ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തു എന്നാ യിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ ഉത്തരവ് വിമർശനങ്ങളെ തുടർന്ന് ഫെബ്രു വരി രണ്ടിന് റദ്ദാക്കിയിട്ടും മരംമുറി നടന്നു. ഫെബ്രുവരി രണ്ടിന് ശേഷം മാത്രം വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത് 50 ലേറെ പാസുകളാണ്.

ഒരു പാസിൽ തന്നെ ഇരുപതിലേറെ മരങ്ങൾ മുറിക്കാം. അടിമാലി-നേര്യമംഗലം, പാലോട്, പരു ത്തിപ്പള്ളി, അച്ചൻകോവിൽ അടക്കം സംസ്ഥാനത്തെ വനംവകുപ്പിൻറ വിവിധ റേഞ്ചുകളിൽ മരംമുറി നടന്നു. ഈട്ടിയും തേക്കുമെല്ലാം ഇങ്ങിനെ മുറിച്ചു നേര്യമംഗലത്ത് പാസ് നൽകരുതെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ രേഖാമൂലം നിർദ്ദേശിച്ചിട്ടും റേഞ്ച് ഓഫീസർ പാസ് നൽകി. മരം മുറിയെക്കുറിച്ച് അന്വേഷിച്ച വനംവകുപ്പ് പിസിസിഎഫിനറെ റിപ്പോർട്ടിലാണ് ഉത്തരവ് റദ്ദാക്കി യിട്ടും നൽകിയ അനുമതിയെ കുറിച്ചുള്ള കണ്ടെത്തൽ.

അതായത് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് മൂലം പാസ് നൽകി എന്ന വാദം ഇനി വനംവകുപ്പിന് നിരത്താനാകില്ല. ഉത്തരവ് റദ്ദായെന്ന് അറിഞ്ഞിട്ടും വ്യാപകമായി നൽകിയ പാസു കൾ ഉദ്യോഗസ്ഥരും മരം മുറി സംഘവും തമ്മിലെ ബന്ധത്തിൻറെ വ്യക്തമായ തെളിവാണ്. ഉത്ത രവ് അനുസരിച്ച് പാസ് നൽകിയാൽ ഉദ്യോഗസ്ഥർക്കെതിരെ എങ്ങിനെ നടപടി എടുക്കും എന്ന വാദം ഇനി നിരത്താനാകില്ല.

ആകെ 2400 മരങ്ങൾ വെട്ടിക്കടത്തിയെന്ന റിപ്പോർട്ട് വിവാദം അന്വേഷിക്കുന്ന പ്രത്യേക സംഘത്തി നാണ് വനംവകുപ്പ് കൈമാറിയത്. മറ്റ് വകുപ്പുകളുടെ റിപ്പോർട്ടും ചേർത്ത് തുടർനടപടി ഉണ്ടാകു മെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. എന്നാൽ ഉത്തരവ് റദ്ദാക്കിയശേഷം പാസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പിന് നടപടിയെടുക്കാൻ കാത്തിരിക്കേണ്ട ആവശ്യം ഒട്ടുമില്ല.


Read Previous

ബി.സന്ധ്യയേയും സുദേഷ് കുമാറിനേയും സിനിയോറിറ്റി മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്ക് അനില്‍കാന്തിന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ ചില കാണാപ്പുറങ്ങളുണ്ട്.

Read Next

ലോക്ഡൌൺ എര്‍പ്പെടുത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാ കാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »