ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
അൽഹസ്സ: ജീവൻ രക്ഷിയ്ക്കാൻ കൈകോർത്ത സന്മനസ്സുകളുടെ പ്രാർത്ഥന വിഫലമാക്കി ക്യാൻസർ രോഗിയായ യുവാവ് മരണത്തിനു കീഴടങ്ങി. തിരുവനന്തപുരം വർക്കല സ്വദേശിയായ ഷരുൺ (27 വയസ്സ്) അൽഹസ്സ ഷുഖൈഖിൽ ഇലക്ട്രീഷൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ബാധിച്ച കടുത്ത പനിയെ തുടർന്ന് ഡോക്റെ കാണിച്ച് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടർന്ന്, തുടർചികിത്സയ്ക്കായി നാട്ടിൽ പോവുകയും, അവിടെ നടത്തിയ പരിശോധ നയിൽ ക്യാൻസർ രോഗമാണ് ബാധിച്ചത് എന്ന് സ്ഥിതീകരിയ്ക്കുകയും ചെയ്തു.
ഏറെ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്ന ഷറൂണിന്റെ കുടുംബത്തിന് തുടർചികിത്സ നടത്താൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുഖൈഖ് യൂണിറ്റ് രക്ഷാധികാരിയായ ജലീൽ കല്ലമ്പലത്തിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് ഷറൂണിന്റെ ജീവൻ രക്ഷിയ്ക്കാൻ ജലീലിന്റെയും, നവയുഗം ജീവകാരുണ്യപ്രവർത്തകനായ സിയാദ് പള്ളിമുക്കിന്റെയും നേതൃത്വ ത്തിൽ നവയുഗം ഷുകൈഖ് യൂണിറ്റിന്റെ കീഴിൽ ചികിത്സസഹായം സ്വരൂപിച്ചു ഷറൂണിന്റെ കുടുംബത്തിന് കൈമാറി. എന്നാൽ ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർച്ഛിച്ചു ഷരൂൺ മരണമടയുകയായിരുന്നു. ഷറൂണിന്റെ മരണത്തിൽ നവയുഗം അനുശോചനം അറിയിച്ചു.