ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസിനുള്ളിലെ പോരായ്മകള്‍ തന്നെയാണെന്നാണ് ശശി തരൂരിന്റെ ഏറ്റുപറച്ചില്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കു മ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നഗരമേഖലയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയി ച്ചിരുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചെന്നും സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനനം വോട്ട് ചെയതത് ബിജെപിക്ക് ആയിപ്പോയെന്നും തരൂര്‍ പറഞ്ഞു.

നഗരത്തിലെ ബിജെപി വളര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയുടെ പോരായ്മകളും പറഞ്ഞതാണ്. കോണ്‍ഗ്രസ്സിനുള്ളിലെ തര്‍ക്കങ്ങളും ബിജെപിക്ക് അനുകൂലമായി. താന്‍ എല്ലായിടത്തും സജീവമായി പ്രചരണത്തിന് ഇറങ്ങിയിരുന്നെന്നും പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം താന്‍ പാതി ബിജെപിയാണെന്ന ആരോപണം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പേ അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ എഴുതിയിട്ടുള്ള വ്യക്തിയാണ് താന്‍. ആളുകള്‍ പറയേണ്ടത് പറഞ്ഞോട്ടെ. തന്റെ വിശ്വാസത്തെക്കുറിച്ച് എഴുതിയത് വായിക്കാന്‍ ആര്‍ക്കും ക്ഷമയില്ല. വാര്‍ത്താ തലക്കെട്ടുകള്‍ നോക്കിയാണ് എല്ലാവരും അഭിപ്രായങ്ങള്‍ പറയുന്നത്. എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചാല്‍ ഈ വിമര്‍ശനത്തിന് അടിസ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
