മോശമാകുന്ന അയല്പക്കബന്ധം, അതേ നാണയത്തിൽ മറുപടി; ബംഗ്ലാദേശ് സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈ ക്കമ്മീഷണര്‍ നൂറല്‍ ഇസ്ലാമിനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യയുടെ സ്ഥാനപതി പ്രണയ് വര്‍മയെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി ആരോപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷികരാറിന്റെ ലംഘനമാണ് ഇതെന്നും ബംഗ്ലാദേശ് ആരോപിച്ചിരു ന്നു. ഇതില്‍ ആശങ്കയറിയിച്ചാണ് ഇന്ത്യന്‍ സ്ഥാനപതിയെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയയത്.

സുരക്ഷാര്‍ഥം അതിര്‍ത്തിയില്‍ വേലി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ യുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യസെക്രട്ടറി ജഷീം ഉദ്ദിനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രണയ് വര്‍മ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിസേനകളായ ബിഎസ്എഫും ബിജിബിയും (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. പരസ്പരധാരണയു ടെയും സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങളെ തടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വര്‍മ പറഞ്ഞിരുന്നു.


Read Previous

ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന ദിവസം: ആര്‍എസ്എസ് മേധാവിമോഹൻ ഭാഗവത്

Read Next

ബോബി ചെമ്മണൂരിനെ ജയിലിൽ മൂന്ന് വിഐപികൾ സന്ദർശിച്ചു?; രഹസ്യാന്വേഷണ റിപ്പോർട്ട്, രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ കാണാൻ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോ​ഗസ്ഥൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »