ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയുടെ കേരള ത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയിലെത്തിയായിരുന്നു കുടിക്കാഴ്ച. കഴിഞ്ഞ ദിവസം ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷനില്‍ എസ് രാജേന്ദ്രന് ദേവികുളത്ത് പങ്കെടുത്തിരുന്നു. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ തോല്പിക്കാന് ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. അതിന് പിന്നാലെ രാജേന്ദ്രന് പാര്‍ട്ടി അംഗത്വം പുതുക്കി യിരുന്നില്ല.
ബിജെപിയുടെ തമിഴ്നാട്ടിലെ നേതാക്കള്‍ രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടില്‍ വന്നു കണ്ടു ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം രാജേന്ദ്രന് നിഷേധിച്ചിരുന്നു.
