ധന്യയ്ക്ക് ശാന്തമായ സ്വഭാവവും മാന്യമായ പെരുമാറ്റവും’; മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസ് പ്രതിയെക്കുറിച്ച് നാട്ടുകാര്‍


കൊല്ലം: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി നെല്ലിമുക്കിൽ പൊന്നമ്മ വിഹാറിലെ ധന്യമോഹൻ ആണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാരിൽ അമ്പരപ്പ്. നെല്ലിമുക്ക് ജങ്ഷനിൽ ബേക്കറിക്ക് എതിർവശമാണ് ധന്യയുടെ വീട്. ശാന്തമായ സ്വഭാവവും മാന്യമായ പെരുമാറ്റവുമായിരുന്നെന്ന് സമീപവാസിയായ ഹാരിസ് ഓർക്കുന്നു.

നഗരത്തിലെ സെയ്‌ൻ്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം. തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനിയറിങ് പഠന ശേഷം വീട്ടുകാർക്കൊപ്പം തൃശൂരി ലേക്ക് താമസം മാറുകയായിരുന്നു. നാട്ടിൽ ഭേദപ്പെട്ട സാമ്പത്തിക നിലയുള്ള ധന്യയുടെ വീട് അടച്ചിട്ടിരിക്കുകയാണ്. പ്രധാന റോഡരികിൽ മൂന്നുമുറി കടയുണ്ട്. ഇത് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

ഒരുമാസം മുമ്പ് വീട്ടിൽവന്ന് ഏതാനും ദിവസം താമസിച്ചിരുന്നു. നാട്ടിൽ വലിയ വീടുവയ്ക്കുന്നതായി അയൽക്കാർക്ക് വിവരമൊന്നുമില്ല. നഗരത്തിൽ മറ്റെവിടെ യെങ്കിലും സ്ഥലം വാങ്ങിയതായും അറിവില്ല. 21 വയസ് വരെ മാത്രമെ നാട്ടിൽ പതിവായി ഉണ്ടായിരുന്നുള്ളൂ.

18 വർഷമായി ജോലിചെയ്യുന്ന സ്ഥാപനത്തിൽ അസിസ്റ്റൻ്റ് മാനേജർ ആയിരിക്കെയാണ് 20 കോടിയോളം രൂപയുടെ തട്ടിപ്പ് കേസിൽ പിടിയിലാകുന്നത്. തൃശൂരിൽ നിന്ന് ധന്യ വെള്ളിയാഴ്‌ച വൈകിട്ട് കീഴടങ്ങാൻ തീരുമാനിച്ച് ഒറ്റയ്ക്കാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയത്.


Read Previous

പാരിസ് ഒളിമ്പിക്‌സിനിടെ മോഷണ പരമ്പര; ബ്രസീല്‍ ഇതിഹാസ താരത്തിന് നഷ്ടപ്പെട്ടത് നാലരക്കോടി, ഓസ്‌ട്രേലിയന്‍ ചാനല്‍ സംഘത്തിനു നേരെ ആക്രമണം

Read Next

പാരീസിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ഹോക്കി ടീം;രണ്ടിനെതിരെ മൂന്ന് ഗോളിന് ന്യൂസിലാണ്ടിനെ കീഴടക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »