Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്‍റമ്മോ പൊളി! മുടി വെട്ടി സ്റ്റൈലായി, ‘കലക്കൻ ലുക്കില്‍’ ധോണി; ചിത്രങ്ങള്‍ ട്രെൻഡിങ്


അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷത്തോളമായെങ്കിലും ഇപ്പോഴും ആരാധകര്‍ ഏറെയുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് മൈതാന ത്തിന് അകത്തായാലും പുറത്തായാലും എന്നും ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ് മുൻ ഇന്ത്യൻ നായകൻ. സമൂഹമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമല്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വന്ന് സോഷ്യല്‍ മീഡിയക്ക് തീയിട്ട് പോകുന്ന പതിവ് ധോണിയ്‌ക്കുണ്ട്.

അത്തരത്തില്‍ ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകൻ. പുത്തൻ ലുക്കിലാണ് ഇത്തവണ ധോണി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹെയര്‍സ്റ്റൈല്‍ ഉള്‍പ്പടെ മാറ്റിപ്പിടിച്ച് ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന രീതിയിലുള്ള ലുക്കില്‍ എത്തിയിരിക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ ഐപിഎല്‍ സീസണിന് മുന്നോടിയായി എംഎസ് ധോണി തന്‍റെ മുടി നീട്ടി വളര്‍ത്തിയിരുന്നു. ഈ ഐക്കോണിക്ക് ലുക്കിലായിരുന്നു താരം കഴിഞ്ഞ സീസണില്‍ ചെന്നൈയ്‌ക്കായി കളത്തിലിറങ്ങിയതും. എന്നാല്‍, വീണ്ടും ഒരു ഐപിഎല്‍ സീസ ണോട് അടുക്കെ സ്റ്റൈലിഷ് ക്വിഫ് ഹെയര്‍സ്റ്റൈലുമായിട്ടാണ് ഇപ്പോള്‍ ധോണി എത്തി യിരിക്കുന്നത്. സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ഈ ലുക്കിലുള്ള ധോണിയുടെ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത്.

പിന്നാലെ, ചെന്നൈ സൂപ്പര്‍ കിങ്സ് എക്‌സ് ഹാൻഡില്‍ എക്‌ട്രീം കൂള്‍ എന്ന അടിക്കു റിപ്പോടെ ചിത്രങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. പുത്തൻ ലുക്ക് വൈറലായ തോടെ ഈ ലുക്കില്‍ തന്നെ ധോണി ഐപിഎല്‍ കളിക്കാനെത്തുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.


Read Previous

പൂരം കലക്കിയതെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല, സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ ഗവര്‍ണര്‍ തര്‍ക്കം തുടങ്ങും’: വിഡി സതീശന്‍

Read Next

ശബരിമലയില്‍ നേരിട്ട് സ്‌പോട്ട് ബുക്കിങ്ങ് ഉണ്ടാവില്ല’; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: മന്ത്രി വി എന്‍ വാസവന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »