Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദിയാധനം സ്വീകരിച്ചില്ല, മാപ്പും നല്‍കിയില്ല; പ്രസിഡന്‍ഷ്യല്‍ അപ്പീലും ഫലം കണ്ടില്ല; സൗദിയില്‍ കൊലക്കേസ് പ്രതിയായ ഫിലിപ്പിനോ യുവാവിനെതിരായ വധശിക്ഷ നടപ്പിലാക്കി.


റിയാദ്: പ്രസിഡന്‍ഷ്യല്‍ അപ്പീല്‍ ഉള്‍പ്പെടെ വധശിക്ഷ തടയാന്‍ ഫിലിപ്പീന്‍സ് വര്‍ഷ ങ്ങളായി നടത്തിയ ശ്രമങ്ങളും വിഫലമായി. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഫിലിപ്പീന്‍സ് പൗരനെതിരായ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയതായി അധികൃതര്‍ അറിയിച്ചു.

ഒരു കൊലപാതക കേസില്‍ 2020 ല്‍ സൗദിയില്‍ അറസ്റ്റിലായ ഫിലിപ്പിനോ യുവാവി നെതിരെ കഴിഞ്ഞ വര്‍ഷമാണ് സൗദി കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വധിശിക്ഷ നടപ്പിലാക്കിയതെന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്ന ഒരു ഫിലിപ്പീന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിക്കെതിരായ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പീന്‍സ് പ്രസിഡന്റ് സൗദി അധികൃതര്‍ക്ക് പ്രസിഡന്‍ഷ്യല്‍ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും നിയമപരമായ കാരണങ്ങളാല്‍ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. വധശിക്ഷ വളരെ ദൗര്‍ഭാഗ്യകരമാണെന്നും തന്റെ ഭരണകൂടം വധിക്കപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സഹായം നല്‍കുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണമായി പറഞ്ഞു. ‘

സൗദി അറേബ്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളുമായി ഞങ്ങള്‍ ഇക്കാര്യം പലതവണ സംസാരിച്ചതാണെന്നും ശിക്ഷ പുനരവലോകനത്തിന് വിധേയമാക്കണമെന്ന് അഭ്യര്‍ ത്ഥിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു. ശിക്ഷ ഒഴിവാക്കാന്‍ സൗദി അധികൃതരും സാധ്യമായതെല്ലാം ചെയ്തിരുന്നു. അവര്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി പല വട്ടം ചര്‍ച്ച നടത്തിയിരുന്നു. ബ്ലഡ്മണി അഥവാ നഷ്ടപരിഹാരമായി പണം വാഗ്ദാനം ചെയ്തുവെങ്കിലും അത് സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല.

അവര്‍ വധശിക്ഷ നടപ്പിലാക്കണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. ‘നിര്‍ഭാഗ്യവശാല്‍, അവിടെയുള്ള നിയമം വളരെ കര്‍ശനമാണ്. അവര്‍ ശിക്ഷ നടപ്പിലാക്കുകയും ഞങ്ങളിലൊരാളുടെ ജീവന്‍ എടുക്കുകയും ചെയ്തു’- അദ്ദേഹം പറഞ്ഞു.


Read Previous

ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പ് അ​ഞ്ചാം ത​വ​ണ​യും സൗ​ദി​യി​ൽ ;ഒമ്പത് തവണ കിരീടം നേടിയ യു​വാ​ന്റ​​സായും എ​ട്ട്​ കി​രീ​ട​ങ്ങള്‍ നേടിയ ഇ​ന്റ​ർ മി​ലാ​നും തൊട്ടുപിന്നില്‍ എ.​സി മി​ലാ​നും മത്സരം പൊടിപാറും

Read Next

വ്യാജ ഉൽപ്പന്നങ്ങൾ മൂന്ന് മാസത്തിനിടയിൽ സൗദിയില്‍ പിടികൂടിയത് ഒരു കോടിയോളം,80 ലക്ഷം റിയാൽ പിഴ ചുമത്തി വാണിജ്യ മന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »