Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുജിസി നിയമവും നിയമന ചട്ടങ്ങളും പാലിച്ചില്ല; കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവര്‍ണര്‍


തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ കലാശാല വിസി ഡോ. എം.വി നാരായണന്‍ എന്നിവരെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കിയത്. യുജിസി നിയമവും നിയമന ചട്ടങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച കേസില്‍ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നതിന് കോടതി നിര്‍ദേശിച്ച ആറാഴ്ച സമയം ഇന്ന് കഴിഞ്ഞിരുന്നു.

സംസ്‌കൃത സര്‍വകലാശാലാ വിസി നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്ന് പേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വിസി സ്ഥാനത്ത് നിന്ന് ഡോ. എം.എസ് രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. ഈ വിധിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ സമിതിയില്‍ ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കാലിക്കറ്റ് വിസി തിരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടിരുന്നു.

രാജശ്രീയെ പുറത്താക്കിയതിന് പിന്നാലെ സമാന സാഹചര്യം നേരിടുന്ന 11 വിസിമാര്‍ക്ക് ഗവര്‍ണര്‍ പുറത്താക്കാതിരിക്കാന്‍ കാരണം ആരാഞ്ഞ് നോട്ടീസ് നല്‍കിയിരുന്നു. ഫിഷറീസ് സര്‍വകലാശാലാ വിസിയായിരുന്ന ഡോ. റിജി ജോണും ഇതേ കാരണത്താല്‍ കോടതി വിധിയിലൂടെ പുറത്തായിരുന്നു.


Read Previous

പാസ്വാന്റെ പാര്‍ട്ടിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ട് സീറ്റ് വാഗ്ദാനം

Read Next

വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ചൊവ്വഞ്ചേരി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു, കോഴിക്കോട് പുല്ലാളൂര്‍ സ്വദേശിയാണ് ഉസ്മാന്‍, മൂന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »