Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദൈവത്തെ കൊള്ളയടിച്ചില്ലേ ?; എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി. അരാധനാമൂര്‍ത്തിയായ ദൈവത്തെ കൊള്ളയ ടിച്ച കേസല്ലേയെന്ന് കോടതി ചോദിച്ചു. കവര്‍ച്ച നടക്കുന്ന സമയത്ത് ചുമതലയില്‍ ഉണ്ടായിരുന്നയാളാണ് വാസു. ഹൈക്കോടതിയിലെ വാസുവിന്റെ ജാമ്യഹര്‍ജിയില്‍ എസ്‌ഐടി ശക്തമായി എതിര്‍ത്ത കാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വാസുവിനെതിരായ കുറ്റാരോപണങ്ങള്‍ എടുത്തു പറഞ്ഞ കോടതി, കേസില്‍ ഇടപെടാനാ കില്ലെന്ന് വ്യക്തമാക്കി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. വാസുവിന് വേണമെങ്കില്‍ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് വാസുവിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.

സ്വര്‍ണ്ണക്കൊള്ള കേസില്‍ 76 ദിവസമായി ജയിലിലാണെന്നും, കൃത്യം നടക്കുമ്പോള്‍ താന്‍ അവിടെ ദേവസ്വം കമ്മീഷണര്‍ മാത്രമായിരുന്നുവെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. നേരത്തെ ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ ഹര്‍ജിയിലും സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദൈവത്തെപ്പോലും വെറുതെ വിടാത്ത വലിയ കവര്‍ച്ചയാണ് ശബരിമലയില്‍ നടന്നതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.


Read Previous

സഹകരിക്കാനാവില്ലെന്ന് സതീശന്‍, പ്രതിപക്ഷത്തിന്‍റേത് തിണ്ണമിടുക്കെന്ന് എംബി രാജേഷ്; സ്വര്‍ണക്കൊള്ള നിയമസഭയില്‍

Read Next

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ ഉള്‍പ്പടെ മറ്റ് പ്രതികളുടെ സ്വത്തും കണ്ടുകെട്ടും; നടപടി തുടങ്ങി ഇഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »