ഒഐസിസി സുരക്ഷാ പദ്ധതി അംഗമായിരിക്കെ മരണപെട്ടു, തിരുവനന്തപുരം സ്വദേശിക്ക് പദ്ധതി തുക കൈമാറി


റിയാദ്: റിയാദിലെ താമസ സ്ഥലത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശി ജലാലുദ്ദീന്റെ കുടുംബത്തിന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയുടെ സഹായധനമായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് റിയാദ് പ്രസിഡന്റ് സലീം കളക്കരയിൽ നിന്നും തിരുവനന്തപുരം ജില്ല ആക്റ്റിംഗ് പ്രിസിഡന്റും ജില്ല സുരക്ഷാ കൺവീനറുമായ അൻസാർ വർക്കല ഏറ്റുവാങ്ങി.

ചടങ്ങിൽ കണ്ണൂർ യൂത്തു കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫർസീൻ മജീദ്, ഒഐസിസി ഭാരവാഹി കളായ കുഞ്ഞി കുമ്പള, സലീം അർത്തിയിൽ,അബ്ദുള്ള വല്ലാഞ്ചിറ, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, അശ്റഫ് മേച്ചേരി, വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ്, ജില്ല ഭാരവാഹികളായ സിദ്ദീഖ് കല്ലുപറമ്പൻ, മാത്യൂസ്, നാസർ വലപ്പാട്, സന്തോഷ് ബാബു, നസീർ ഹനീഫ, അലി ആലുവ,അൻസാർ എ.എസ്,മുഹമ്മദ് തുരുത്തി, കുട്ടൻ,ഭഭ്രൻ,സുജേഷ് കൂടാളി, ജലീൽ ചെറുവത്തൂർ, തുടങ്ങിയവരും സന്നിഹിതരായി.


Read Previous

ഇന്ത്യയേയും പാക്കിസ്ഥാനേയും ബന്ധപ്പെട്ട് സൗദി; പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ

Read Next

പഹൽഗാം: റിയാദ് ഒഐസിസി ഭീകര വിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധ ജ്വാലയും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »