Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ.ഡി.എം.എഫ് പ്രവാസി സംഘടനകള്‍ക്കിടയിലെ വ്യത്യസ്ത ശബ്ദം സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി


റിയാദ് : റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സ൦ഘടനയായ കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്) ആചരിച്ചുപോന്ന സംഘടനാ ശാക്തീകരണ കാമ്പ യിൻ ഇൻസിജാം സീസൺ 2 ഫിനാലെ സമാപിച്ചു. എസ് കെ എസ് എസ് എഫ് ദേശീയ ഉപാദ്ധ്യക്ഷനും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉൽഘടനം ചെയ്തു. കെ ഡി എം എഫിന് നേതൃത്വം നൽകുന്നവർക്കിടയിലെ ഔപചാരിക ബന്ധങ്ങൾ ക്കപ്പുറമുള്ള മാനസിക പൊരുത്തവും, അംഗങ്ങളെ ചേർത്ത് നിർത്തുന്നതും, കഴിവുകളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി യുള്ള വിത്യസ്ത പ്രവർത്തന മേഖലകളും കെ ഡി എം എഫ് റിയാദിനെ ഇതര പ്രവാസി സംഘടനകള്‍ക്കി ടയിലെ വ്യത്യസ്ത ശബ്ദമായി നിര്ത്തുന്നു വെന്ന് അദ്ദേഹം പറഞ്ഞു. പണ്ഡിതന്മാരോട് ചേർന്ന് നിൽക്കുക യും അവരുടെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തുള്ള കെ ഡി എം എഫിന്റെ പ്രവർത്തന രീതി പ്രശംസനീയമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. കെ.ഡി.എം.എഫ് വൈസ് പ്രസിഡെന്റ് മുഹമ്മദ് ഷമീജ് കൂടത്താൾ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രെട്ടറി മുഹമ്മദ് ഷബീൽ പുവ്വാട്ട് പറമ്പ് വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അബ്ദുറഹ്മാൻ ഫറോക്ക്, ഫള്ലുറഹ്മാൻ പതിമംഗലം, ഷരീഫ് മുടൂർ ആശംസകൾ നേർന്നു.മുഹമ്മദ് ശാഫി ഹുദവി, സഫറുള്ള കൊയിലാണ്ടി, മുഹമ്മദ് കായണ്ണ, ലത്തീഫ് ദർബാർ, കത്താലി കൊളത്തറ തുടങ്ങിയവർ പങ്കെടുത്തു.

ജുനൈദ് മാവൂർ, സിദ്ദീഖ് ഇടത്തിൽ,സൈനുൽ ആബിദ് മച്ചക്കുളം, ശറഫുദ്ദീൻ സഹ്റ, ഇ ടി അബ്ദുൽ ഗഫൂർ കൊടുവള്ളി , ജാസിർ ഹസനി, ബഷീർ പാലക്കുറ്റി, ഹാസിഫ് കളത്തിൽ, അഷ്റഫ് പെരുമ്പള്ളി, സഹീറലി മാവൂർ നേതൃത്വം നൽകി. സാംസ്‌കാരിക സെഷൻ സ്വാഗത സംഘം ചെയർമാൻ ബഷീർ താമരശ്ശേരിയുടെ അദ്ധ്യക്ഷതയിൽ സിറ്റി ഫ്ലവർ എംഡി ടി എം അഹമ്മദ് കോയ ഉദ്‌ഘാടനം ചെയ്തു. പ്രവാസികൾക്ക് ആദർശത്തിലധിഷ്ഠിതമായതും കൃത്യവുമായ മാർഗ്ഗദർശനം നൽകുകയും അവരുടെ സകലതല സ്പർശിയായതും സ്ഥായിയായതുമായ പുരോഗതിക്കും വളർച്ചക്കും ആവശ്യമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ് കെ ഡി എം എഫ് ‘ഹോപ്പ്’ എന്ന സമ്പാദ്യ നിക്ഷേപ പദ്ധതി ഇന്നു അദ്ദേഹം പറഞ്ഞു

കെ എം സി സി ജില്ലാ നേതാക്കളായി സുഹൈൽ അമ്പലക്കണ്ടി, ജാഫർ സാദിഖ് പുത്തൂർ മഠം, നജീബ് നെല്ലങ്കണ്ടി, ലത്തീഫ് മടവൂർ, ഫൈസൽ ബുറൂജ്, സൈദ് മീഞ്ചന്ത, തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ പവലിയനുകളും ചിന്താ ആസ്വാദന മേഖലകളിലുള്ള വിവിധ സെഷനുകളുമായി നടന്ന വർണാഭമായ പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ഉപവിങ്ങുകളായ മജ്ലിസു തർഖിയ, ഹോപ്പ്, തുടങ്ങിയവയുടെ പവലിയനുകൾ ശ്രദ്ധേയമായി. അംഗങ്ങളുടെ ആത്മീയ ഉന്നതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മജ്ലിസു തർഖിയ, സുഹ്ബത്ത്‌ എന്ന പേരിലാണ് പ്രദർശനം ഒരുക്കിയത്.

സാമ്പത്തിക ഭാവി ലക്ഷ്യമാക്കുന്ന ഹോപ്പ് അതുമായി ബന്ധപ്പെട്ട പഠന ചിന്താ വേദിയായാണ് പവലിയൻ സജ്ജമാക്കിയത് . കൂടാതെ മാറുന്ന കാലത്തിന്റെ അനുരണനങ്ങൾ പ്രമേയമാക്കി അൽ ജസരിയ എഐ പവലിയനും, ഷിഫാ അൽ ജസീറ പോളിക്ലിനിക് സൗജന്യ മെഡിക്കൽ ചെക്ക്അപ്പും, കോഴിക്കോടൻ മക്കാനിയും പരിപാടിയേ കൂടുതൽ വർണാഭമാക്കി. ജാസിർ ഹസനി, മുബാറക് അലി കാപ്പാട്, സൈനു ൽ ആബിദ് മച്ചകുളം, ശറഫുദ്ധീൻ മടവൂർ, ജുനൈദ് മാവൂർ ലത്തീഫ് കട്ടിപ്പാറ, എം എൻ അബൂബക്കർ, നൗഫൽ കാപ്പാട്, എന്നിവർ നേതൃത്വം നൽകി.

അസർ നമസ്കാരനന്തരം നടന്ന ചൂട്ട്, “റീലല്ല റിയൽലൈഫ്” എന്ന ചൂടുള്ള ചർച്ച ഏറെ ചിന്താർഹമായി രുന്നു. ഗഫൂർ മാസ്റ്റർ കൊടുവള്ളി, ഡോ. മുഹമ്മദ് മുസ്തഫ, ഇസ്ഹാഖ് കാക്കേരി, ശാമിൽ പൂനൂർ എന്നി വർ ചർച്ചയിൽ സംസാരിച്ചു. പരിപാടിയുടെ സമാപനം സെഷനിൽ പ്രവാചകനുരാഗം ഇമ്പത്തോടെ പെയ്തിറിങ്ങിയ ഇഷ്ഖ് മജ്‌ലിസ് വല്ലാത്ത ഒരനുഭൂതി പകർന്നു. മനസ് കൊണ്ട് മദീന കണ്ട മനോഹര വേദിക്ക് സ്വാലിഹ് നിസാമി എളേറ്റിൽ, അമീൻ പാലത്തിങ്ങൽ, അനസ് മാണിയൂർ, മുബൈസ് കാസർ ഗോഡ്, സ്വാലിഹ് മാസ്റ്റർ പരപ്പൻപൊയിൽ തുടങ്ങിയ റിയാദിലെയും നാട്ടിലെയും പ്രശസ്ത മാദിഹീങ്ങൾ നേതൃത്വം നൽകി. സമാപന ചടങ്ങിനു ശമീർ പുത്തൂർ സ്വാഗതവും അബ്ദുറഹിമാൻ ഫറോക്ക് നന്ദിയും പറഞ്ഞു.


Read Previous

കേളി കുടുംബ സുരക്ഷാ പദ്ധതി; വിശദീകരണ യോഗം സംഘടിപ്പിച്ചു.

Read Next

ഉദ്യോഗസ്ഥർ ലഹരി മാഫിയകളുടെ നക്കാപ്പിച്ച വാങ്ങുന്നു’; ബ്രൂവറി വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കാതോലിക്കാ ബാവ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »