Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിജിറ്റല്‍ അറസ്റ്റ്’ തടയല്‍; വാട്സ്ആപ്പിന് സിം കാര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാന്‍ വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമു കള്‍ക്ക് സിം കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കേന്ദ്രം ഇക്കാ ര്യമറിയിച്ചത്.

വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഫോണില്‍ ലഭ്യമാകാന്‍ സിം നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. സിം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ബയോ മെട്രിക് വേരിഫിക്കേഷന്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നടത്തുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കു ന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

2021 ഏപ്രില്‍മുതല്‍ 2025 നവംബര്‍ വരെ 52,000 കോടിയിലേറെ രൂപയുടെ ഡിജിറ്റല്‍ തട്ടിപ്പാണ് രാജ്യത്ത് നടന്നതെന്നാണ് കണക്കുകള്‍. റിസര്‍വ് ബാങ്ക്, ടെലികോം വകുപ്പ് തുടങ്ങിയവരുമായി ആലോചിച്ച് ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

വലിയതുകയുടെ ഇടപാടുകള്‍ അസ്വാഭാവികമായി പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമയെ വിവരമറി യിക്കാനുള്ള സംവിധാനം ബാങ്കുകള്‍ക്ക് വേണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രാലയം ഈ വിഷയത്തില്‍ ഉന്നതാധികാരസമിതിയുണ്ടാക്കിയിരുന്നു.


Read Previous

അന്തിമ വോട്ടര്‍പട്ടിക 21ന്; ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തില്‍

Read Next

പീസ് വാലി സൗഹൃദ സംഗമം റിയാദിൽ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »