ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഗ്വാളിയോർ : ആത്മീയ സംഘടനയുടെ പ്രവർത്തകനെ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി പറഞ്ഞ് 2.5 കോടി തട്ടിയ സംഭവത്തിൽ രണ്ട് സ്വകാര്യ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. സംഘടനയുടെ പ്രവർത്തകനെ ഡിജിറ്റലായി അറസ്റ്റ് ചെയ്തുവെന്നും 26 ദിവസത്തിനുള്ളിൽ 2.5 കോടി രൂപ കൈമാറണ മെന്നുമായിരുന്നു തട്ടിപ്പ് സംഘം പറഞ്ഞത്. ഗ്വാളിയോറിലെ രാമകൃഷ്ണ മിഷൻ ആശ്രമത്തിൻ്റെ സെക്ര ട്ടറി സ്വാമി സുപ്രദിപ്താനന്ദയെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചത്.
ആശ്രമ സെക്രട്ടറി ഏപ്രിൽ 16ന് പരാതി നൽകി. അന്വേഷണത്തിനിടെ, നാഗ്ഡയിലെയും ഉജ്ജൈനിലെ യും സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയ ശേഷം ഗ്വാളിയോർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആറ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിനു പുറമേ, ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നതിലും വ്യാജ സിം കാർഡുകൾ വിതരണം ചെയ്യുന്നതിലും ആളുകളെ വഞ്ചിക്കാൻ ഗെയിമിങ് ആപ്പുകൾ ഉപയോഗിക്കുന്നതിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നാഗ്ഡ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് എ എൽ ഗൗരി പറഞ്ഞു.
രാഹുൽ കഹാർ, തുഷാർ ഗോം, കരൺ വിനാഗ്യ, ശുഭം റാത്തോഡ്, വിശ്വജീത് ബർമൻ, കാജൽ ജയ് സ്വാൾ എന്നിവരാണ് അറസ്റ്റിലായത്. നാഗ്ഡയിലെ ഒരു സ്വകാര്യ ബാങ്കിൻ്റെ അക്കൗണ്ടിലേക്ക് വൻ തുക തട്ടിപ്പ് നടത്തിയതായും ഉടൻ തന്നെ ചെക്ക് വഴി പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി യതായി ഗ്വാളിയോർ പൊലീസ് സൂപ്രണ്ട് ധർമ്മവീർ സിങ് പറഞ്ഞു. അന്വേഷണത്തിനിടെ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജരുടെയും വനിതാ കാഷ്യറുടെയും പങ്ക് പുറത്തുവന്നു. സ്വകാര്യ ബാങ്കിലെ നിരവധി അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
