Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഗോമൂത്രം കുടിച്ചാല്‍ അസുഖം ഭേദമാകുമെന്ന്’ മദ്രാസ് ഐഐടി ഡയറക്‌ടര്‍; പിന്നാലെ രൂക്ഷ വിമര്‍ശനം


ചെന്നൈ: ഗോമൂത്രത്തിന്‍റെ ഔഷധ മൂല്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ഐഐടി മദ്രാസ് ഡയറക്‌ടർ വി കാമകോടിയുടെ വീഡിയോ വിവാദത്തിൽ. ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്നായിരുന്നു കാമകോടി യുടെ പരാമര്‍ശം. മാട്ടുപൊങ്കൽ ദിനത്തിൽ (ജനുവരി 15, 2025) നടന്ന ഗോ സംരക്ഷണ ശാലയിലെ പരിപാടിയിൽ സംസാരിക്കവേയാണ് കാമകോടി ഗോമൂത്രത്തെ പ്രശംസിച്ചത്. പ്രസംഗത്തിനിടെ ഒരു സന്യാസിയുടെ ജീവിതത്തിലെ കഥയാണ് ഡയറക്‌ടര്‍ വിവരിച്ചത്. കടുത്ത പനി ബാധിച്ചപ്പോൾ സന്യാസി ഗോമൂത്രം കുടിച്ചുവെന്നും അദ്ദേഹം സുഖം പ്രാപിച്ചുവെന്നും കാമകോടി പറഞ്ഞു.

‘അതിനാൽ, ഗോമിയം (ഗോമൂത്രം) ആന്‍റി ബാക്‌ടീരിയൽ, ഫംഗസ് വിരുദ്ധ, ദഹന ഗുണങ്ങൾ ഉള്ളതാണ്. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള അവസ്ഥകൾക്ക് മരുന്നായി ഇത് ഉപയോഗിക്കാം. ഗോമൂത്രത്തി ന്‍റെ ഔഷധ മൂല്യം പരിഗണിക്കണമെന്നും ഡയറക്‌ടർ കാമകോടി പറഞ്ഞു.

പശുക്കളെ സംരക്ഷിക്കുന്ന ഗോ സംരക്ഷണത്തിന് സാമ്പത്തിക, പോഷക, പാരിസ്ഥിതിക നേട്ടങ്ങളു ണ്ടെന്ന് കാമകോടി പറഞ്ഞു. ഇന്ത്യയെ അടിമത്തത്തിലേക്ക് കൊണ്ടുപോകുന്നതിനായി സമ്പദ്‌വ്യ വസ്ഥയുടെ അടിസ്ഥാന നിർമാണ ഘടകമായ തദ്ദേശീയ പശുക്കളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു. ബ്രിട്ടീഷ് ഭരണ കാലത്ത് ഒരു ദിവസം ഏകദേശം 30,000 പശുക്കളെ കശാപ്പ് ചെയ്യാൻ ശേഷിയുള്ള കശാപ്പുശാലകൾ സ്ഥാപിച്ചിരുന്നു എന്നും കാമകോടി പറഞ്ഞു.

അതേസമയം ഐഐടി ഡയറക്‌ടറുടെ ഗോമൂത്ര പരാമർശം സത്യ വിരുദ്ധമാണെന്നും അത് ലജ്ജാകര മാണെന്നും യുക്തിവാദ സംഘടനയായ ദ്രാവിഡർ കഴകം വിമർശിച്ചു. ഗോമൂത്രത്തിൽ ദോഷകരമായ ബാക്‌ടീരിയകൾ ഉണ്ടെന്നും അതിനാൽ ഇത് നേരിട്ട് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും ഒരു പഠനത്തെ ഉദ്ധരിച്ച് ദ്രാവിഡര്‍ കഴകം നേതാവ് കാളി പൂങ്കുന്ദ്രൻ ചൂണ്ടിക്കാട്ടി.

കാമകോടിയുടേത് ഒരു പിന്തിരിപ്പൻ അഭിപ്രായമാണെന്നും പൂങ്കുന്ദ്രൻ പറഞ്ഞു. ഇത്തരത്തിലുള്ള അഭിപ്രായം വിശ്വസിച്ച് വഞ്ചിക്കപ്പെടരുതെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഗോമൂത്ര ഉപഭോഗം ബാക്‌ടീരിയ അണുബാധയ്ക്ക് കാരണമാകുമെന്നത് ഒരു ശാസ്‌ത്രീയ സത്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കാമകോടിയുടെ പരാമർശത്തിനെതിരെ ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവനും രംഗത്തെത്തി. രാജ്യത്തെ വിദ്യാഭ്യാസം നശിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ആരോ പിച്ചു. കാമകോടി തന്‍റെ വാദത്തിന് തെളിവ് നൽകണമെന്നും അല്ലെങ്കിൽ അദ്ദേഹം മാപ്പ് പറയണ മെന്നും തന്തൈ പെരിയാർ ദ്രാവിഡർ കഴകം നേതാവ് കെ രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞി ല്ലെങ്കിൽ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐഐടി മദ്രാസ് ഡയറക്‌ടറുടെ കപട ശാസ്‌ത്ര പ്രചാരണം അനുചിതമാണെന്ന് കോൺഗ്രസ് നേതാവ് കാർത്തി പി ചിദംബരവും വിമർശിച്ചു.

അതേസമയം കാമകോടിയെ പിന്തുണച്ച് ബിജെപി തമിഴ്‌നാട് പ്രസിഡന്‍റ് കെ അണ്ണാമലൈ രംഗത്തു വന്നു. പ്രൊഫസറുടെ ഗോമൂത്ര വീക്ഷണത്തെ രാഷ്‌ട്രീയവത്കരിക്കുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. കാമകോടിയുടെ പരാമർശം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലപാട് ആയിരുന്നു എന്നും ക്ലാസ് മുറി യിൽ അദ്ദേഹം അതിനെക്കുറിച്ച് പ്രഭാഷണം നടത്തുകയോ മറ്റുള്ളവരോട് അത് കുടിക്കാൻ ആവശ്യ പ്പെടുകയോ ചെയ്‌തിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു. കാമകോടി ഒരു ജൈവ കർഷകൻ ആയതിനാൽ അദ്ദേഹത്തിന്‍റെ പരാമർശങ്ങൾക്ക് വിശാലമായ ഒരു പശ്ചാത്തലമുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.


Read Previous

ട്രംപിന്റെ സത്യപ്രതിജ്ഞ; വിരുന്നിൽ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും, വിഡിയോ

Read Next

സുഗതകുമാരി ടീച്ചറുടെ ഓര്‍മകളില്‍ ‘സുഗതോത്സം’; ആറന്മുളയുടെ എഴുത്തമ്മക്ക് ജന്മനാടിൻ്റെ ആദരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »