Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ ചോർന്ന സംഭവം; ഇത്തരം അധ്യാപകരെ വെച്ചു പൊറുപ്പിയ്ക്കാനാകില്ല


തൃശ്ശൂർ: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ ചോർന്ന സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ രൂക്ഷവിമർശനം. വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കോഡുചെയ്ത് മാധ്യമങ്ങൾക്ക് നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കയ്പമംഗലത്തെ നവകേരളസദസ്സിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കവേയാണ് മന്ത്രി ഓഡിയോ ചോർത്തിയ അധ്യാപകനുനേരെ തിരിഞ്ഞത്.

വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കോഡുചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതും ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്. ഈ പ്രവൃത്തി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യോഗത്തിലെ വിവരങ്ങൾ പുറത്തുനൽകിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. രണ്ടുമാസം മുൻപ് നടന്ന സംഭവമാണിത്.

അധ്യാപകർ അവരുടെ പ്രവൃത്തിയിൽ ആത്മാർഥതയും സത്യസന്ധതയും മനസ്സാക്ഷിയും കാണിക്കണമെന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം നടപടികൾ വെച്ചു പൊറുപ്പിക്കാനാകില്ല. ഏത് അധ്യാപകനാണ് ഇതു ചെയ്തതെന്ന് കണ്ടുപിടിച്ചേ മതിയാകൂ-മന്ത്രി പറഞ്ഞു.


Read Previous

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു

Read Next

ഡോക്ടർ ഷഹനയുടെ ആത്മഹത്യ: സുഹൃത്ത് റുവൈസ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »