Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊളംബിയയിലെത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംഘത്തിന് നിരാശ: തീവ്രവാദികളെ അയച്ചവരോട് സഹതാപം; പ്രതിഷേധം അറിയിച്ച് ശശി തരൂര്‍


ബൊഗോട്ട: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാട് തുറന്ന് കാട്ടാനും കൊളംബിയയില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നിരാശ. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര പ്രതിനിധി സംഘമാണ് കൊളംബിയയുടെ നിലപാടില്‍ നിരാശ പങ്കുവെച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് പകരം ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ഉണ്ടായ ജീവഹാനിയിലാണ് കൊളംബിയ അനുശോചനം അറിയിച്ചത്.

മെയ് 29 നാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം കൊളംബിയയില്‍ എത്തിയത്. ഇന്ത്യന്‍ സംഘത്തെ അഭിസംബോധന ചെയ്യുന്നതിനിടയാണ് ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ഉണ്ടായ നഷ്ടങ്ങളില്‍ കൊളംബിയ അനുശോചനം അറിയിച്ചത്. പഹല്‍ ഗാം ഭീകരാക്രമണത്തിന് മറുപടിയെന്നോണം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടപ്പാക്കിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.

കൊളംബിയയ്ക്ക് ശക്തമായ മറുപടിയാണ് ശശി തരൂര്‍ നല്‍കിയത്. തീവ്രവാദികളെ അയക്കുന്നവരും സ്വയം പ്രതിരോധിക്കുന്നതും തമ്മില്‍ ഒരു തുല്യതയും ഇല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരതയുടെ ഇരകളോട് അനുഭാവം പുലര്‍ത്തുന്നതിന് പകരം തീവ്രവാദികളെ അയച്ചവരോട് സഹതാപം പുലര്‍ത്തു ന്ന കൊളംബിയന്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തങ്ങള്‍ നിരാശരാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി

‘ഞങ്ങള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം മാത്രമാണ് ഉപയോഗിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളെ കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട. കൊളംബിയ ഭീകരാക്രമണങ്ങളെ നേരിടുന്നത് പോലെ നാല് പതിറ്റാണ്ടായി ഞങ്ങളും ആക്രമണങ്ങളെ നേരിടുകയാണ്’ – ശശി തരൂര്‍ വ്യക്തമാക്കി. പ്രതിരോധം എന്നത് ഏറ്റവും വിനീതമായ വാക്കാണ് പാകിസ്ഥാന്‍ ആയുധങ്ങള്‍ പ്രതിരോധത്തിനല്ല മറിച്ച് ആക്രമണ ത്തിനാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാനിലേക്ക് വിതരണം ചെയ്യുന്ന ആയുധങ്ങളുടെ 81 ശതമാനം ചൈനയില്‍ നിന്നാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.


Read Previous

ഘടകകക്ഷിയാക്കാത്തതില്‍ അതൃപ്തി അറിയിച്ച് തൃണമൂല്‍; യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ അന്‍വര്‍ മത്സരിക്കുമെന്ന് ഡെറിക് ഒബ്രയാന്‍

Read Next

മുന്നില്‍ ഗള്‍ഫ് പ്രവാസികള്‍ തന്നെ: കേരളത്തിലേക്ക് എത്തിയത് രണ്ട് ലക്ഷം കോടി; പണം അയക്കലില്‍ റെക്കോര്‍ഡ് വര്‍ധനവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »