Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുരന്തങ്ങളെ പ്രതിരോധിക്കാൻ പൊതുവായ മുന്നറിയിപ്പല്ല കൃത്യമായ പ്രവചനങ്ങളാണ് ആവശ്യം; സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി


തിരുവനന്തപുരം: രാജ്യത്തിന്‍റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേരളം. ദുരന്തങ്ങളെ പ്രതിരോധിക്കാൻ പൊതുവായ മുന്നറിയിപ്പല്ല കൃത്യമായ പ്രവചനങ്ങ ളാണ് ആവശ്യമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡി ന് ശേഷമുള്ള പ്രസംഗത്തിലാണ് കേന്ദ്ര ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചത്.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോ ഷം. അതിജീവനത്തിന് ഊർജം പകരുന്നതാകണം സ്വാതന്ത്ര്യ ദിനാഘോഷമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിൽ നേട്ടങ്ങൾ ഉണ്ടെന്ന് പറയുമ്പോഴും 21-ാം നൂറ്റാണ്ടിൽ പോലും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറി ക്കപെട്ട സാഹചര്യമുണ്ട്. ഇന്ത്യൻ ജനത അത്തരം ശ്രമങ്ങളെ ഫലപ്രദമായി അതി ജീവിച്ചുവെന്നും വിവിധ സേനകളുടെ സല്യുട്ട് ഏറ്റുവാങ്ങിയ ശേഷം നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. കനത്ത മഴയ്ക്കിടെയാണ് ഇത്തവണ തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്.


Read Previous

മതാധിഷ്ഠിത സിവില്‍കോഡ് അല്ല, രാജ്യത്ത് വേണ്ടത് മതേതര സിവില്‍ കോഡ് : പ്രധാനമന്ത്രി

Read Next

ഗാന്ധിയന്‍ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ 101കാരന്‍; വാര്‍ധക്യം മായ്‌ക്കാത്ത സമരോര്‍മകള്‍, പതാകയേന്തി അപ്പുക്കുട്ട പൊതുവാൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »