Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് പുനരധിവാസത്തെ കുറിച്ചും വിലങ്ങാട് പാക്കേജിനെ കുറിച്ചും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു’ എല്ലാതരത്തിലുള്ള കടങ്ങളും എഴുതി തള്ളണം


വയനാട്ടിൽ 100 വീടുകൾ രാഹുൽഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട് . സ്ഥലം കണ്ടെ ത്തിയാൽ ഉടൻ തന്നെ പ്രതിപക്ഷവുമായി ചർച്ച നടത്താമെന്ന് സർക്കാർ സമ്മതി ച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

പ്രതിപക്ഷം മുന്നോട്ട് വച്ച പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് .

1 . സാധാരണ നിലയിൽ വീടും സ്ഥലവും കൊടുക്കുന്നതിന് പകരം കമ്മ്യൂണിറ്റി ലിവിംഗിന് സാധ്യമാകുന്ന തരത്തിൽ ടൗൺഷിപ്പ് മാതൃക സ്വീകരിക്കണം . ഗ്രാമങ്ങളിൽ നിന്ന് ചിതറി പോയവരെ വീണ്ടും ഒരുമിച്ച് കൊണ്ടുവരണം . കൃഷിക്കും സൗകര്യം നൽകണം.

  1. എല്ലാതരത്തിലുള്ള കടങ്ങളും എഴുതി തള്ളണം . കൃഷിനശിച്ചു , വാഹനങ്ങൾ തകർന്നു , വീട് ഒലിച്ചു പോയി. ഇതിനൊക്കെ എടുത്ത ലോണുകൾ ഇനി തിരിച്ചടയ്ക്കാൻ പറ്റില്ല . പൊതു മേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകൾ എന്നിവർ നൽകിയ വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഉള്ളവ എഴുതി തള്ളണം .
  2. ഓരോ കുടുംബത്തിനും മൈക്രോ ലെവൽ പാക്കേജ് ഉണ്ടാക്കണം. ചില കുടുംബങ്ങ ളിൽ കുട്ടികൾ മാത്രമേ ഉള്ളൂ. ചിലയിടങ്ങളിൽ മുതിർന്നവർ മാത്രമേ ജീവിച്ചിരിക്കു ന്നുള്ളു . വരുമാനം ഉണ്ടാക്കുന്ന കുടുംബനാഥനെ നഷ്ട്ടപ്പെട്ടവർ ഉണ്ട്. അതുകൊണ്ട് ഓരോ കുടുംബത്തേയും പ്രത്യോകമായി പരിഗണിച്ച് മൈക്രോ ലെവൽ പാക്കേജ് നടപ്പാക്കണം.
  3. ദുരന്തങ്ങൾ ആവർത്തിക്കുന്നു കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചേ മതിയാകു
    പൂർണ്ണമായും ശാസ്ത്രീമയായ പരിശോധനയും പ്രോൺ ഏരിയ മാപ്പിംഗും മുന്നറിയിപ്പ് സംവിധാനവും കൊണ്ടുവരണം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ശാസ്ത്ര സ്ഥാപനങ്ങളും കാലാവസ്ഥാ വകുപ്പികളും കൊച്ചിൻ യൂണിവേഴ്സിറ്റി പോലെ അന്താ രാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കണം. സമഗ്രമായ ഏകോ പനത്തിന് സംവിധാനം ഉണ്ടാകണം. കേരളം അപകടത്തിലാണ് എന്ന് കണ്ടുകൊണ്ടുള്ള ദുരന്ത നിവരാണ സംവിധാനം കൊണ്ടുവരണം.

വിലങ്ങാട് 24 ഉരുൾ പൊട്ടൽ ഉണ്ടായി എന്നാണ് ഔദ്യോഗിക കണക്ക് . നാൽപ്പതോളം ഉരുൾ പൊട്ടൽ ഉണ്ടായി എന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായ ആഘാതമാണ് ഒരു ഗ്രാമത്തിൽ ഉണ്ടായത്. നിരവധി വീടുകൾ തകർന്നു , നൂറ്റിഅൻപതിലധികം വീടുകൾ വാസ യോഗ്യമല്ലാതായി , 350 ഹെക്ടറിൽ കൃഷിനശിച്ചു, 116 ഹെക്ടർ സ്ഥലത്ത് ഇനി കൃഷി ചെയ്യാൻ പറ്റില്ല. 25 റോഡുകൾ തകർന്നു 7 പാലങ്ങൾ ഇല്ലാതായി , കുടിവെള്ള പദ്ധതികൾ നിലച്ചു . വാണിമേൽ പഞ്ചായത്ത് തയ്യാറാക്കിയ നാശ നഷ്ട്ടങ്ങളുടെ കണക്ക് മുഖ്യമന്ത്രിക്ക് നൽകി .വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണം എന്നാവശ്യപ്പെട്ടു.

പ്രകൃതി ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. വികസന പദ്ധതികൾ തീരുമാനിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമാകണം . നയ രൂപീകരണത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പ്രാധാന്യം നൽകണം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നിയമ നിർമ്മാണം നടത്തുന്നതും പരിഗണിക്കണം .

രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാരുമായി സഹകരിച്ചത് പോലെ പുനരധിവാസ പ്രവർത്തനങ്ങളിലും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .


Read Previous

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഎം വനിത നേതാവ് അറസ്റ്റിൽ

Read Next

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം; ഹര്‍ജി ഹൈക്കോടതി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »