ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ (55) മൃതദേഹം ആണ് നാട്ടിലെത്തിച്ചത്.

ദിശ റിയാദ് റീജിയണൽ കമ്മറ്റി പ്രവർത്തകരുടെയും ദിശ വളണ്ടിയർമാരുടെയും അടിയന്തിരമായ ഇടപെടലിൽ റിയാദ് ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്. ജോലിചെയ്യുന്നതിനിടയിൽ ഉണ്ടായ ഹൃദയാഘാത ത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മട്ട സുശീലയാണ് ഭാര്യ.
