ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബംഗളൂരു: കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ഭാര്യ എടുത്ത വായ്പയെച്ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദിച്ചു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. വിദ്യ എന്ന യുവതി ഭര്‍ത്താവിന്റെ ജാമ്യത്തില്‍ പണം കടമെടുത്തിരുന്നു. എന്നാല്‍, തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ നിരന്തരം പ്രശ്‌നമുണ്ടാക്കി. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. യുവതിയെ നിലത്തേക്ക് തള്ളിയിട്ടശേഷം ഭര്‍ത്താവ് വിജയ് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു.
നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ തൊട്ടടുത്തുള്ള ചന്നഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ മൂക്ക് അറ്റുപോയിരുന്നു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിദ്യയുടെ ഭര്‍ത്താവിനെതിരേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
